ടെസ്റ്റ് റാങ്കിങ്ങിലും ഹിറ്റ്മാന് കുതിപ്പ്; ആദ്യ 10-ല്‍ നാല് ഇന്ത്യക്കാർ - രോഹിത് ശർമ്മ വാർത്ത
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ടാം സ്ഥാനത്ത് തുടരുന്നു. അതേസമയം, നേരത്തെ 22 സ്ഥാനത്തുണ്ടായിരുന്ന രോഹിത് ഇപ്പോൾ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി10-ാം സ്ഥാനത്തെത്തി.
ഹൈദരാബാദ്:ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി ഇറങ്ങി ബാറ്റുകൊണ്ട് അത്ഭുതങ്ങൾ കാണിച്ച ഹിറ്റ്മാന്‍ രോഹിത് ശർമ്മക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും കുതിപ്പ്. ടെസ്റ്റ് റാങ്കിങില്‍ രോഹിത് പത്താംസ്ഥാനത്തെത്തി. നേരത്തെ 22 സ്ഥാനത്തുണ്ടായിരുന്ന രോഹിത് ഇപ്പോൾ 12 സ്ഥാനങ്ങൾ മെച്ചപെടുത്തിയാണ് പത്താമതെത്തിയത്. റാഞ്ചിയിലെ ഇരട്ട സെഞ്ച്വറി അടക്കം മികച്ച പ്രകടനമാണ് പരമ്പരയില്‍ ഹിറ്റ്മാന്‍ പുറത്തെടുത്തത്. ട്വന്‍റി-20 റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തും ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുമാണ് രോഹിത്.