മെല്‍ബണ്‍:പീറ്റര്‍ സിഡിലിന് അതിശയകരമായ ഒരു അന്താരാഷ്ട്ര കരിയര്‍ ഉണ്ടെന്ന് മുന്‍ ഓസ്ട്രേലിയന്‍ സ്കിപ്പര്‍ റിക്കി പോണ്ടിങ്. രണ്ടുതവണ ലോകകപ്പ് നേടിയ ക്യാപ്റ്റനും താന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഒന്നും നോക്കാതെ ആദ്യം തെരഞ്ഞെടുക്കുന്നത് സിഡിലിനെയായിരുന്നു.
ആദ്യം തെരഞ്ഞെടുക്കുന്ന കളിക്കാരനായിരുന്നു സിഡിലെന്ന് റിക്കി പോണ്ടിങ് - റിക്കി പോണ്ടിങ്
ട്വിറ്ററിലാണ് റിക്കി പോണ്ടിങിന്‍റെ പ്രതികരണം.
മികച്ച കളിക്കാരൻ, മികച്ച ഇണ, മികച്ച വ്യക്തിത്വം, എല്ലായ്പ്പോഴും എന്‍റെ ടീമില്‍ തെരഞ്ഞെടുത്ത ആദ്യ കളിക്കാരന്‍. വളരെ കാലമായി ടീമിന്‍റെ ഹൃദയവും ആത്മാവുമാണെന്ന് പോണ്ടിങ് ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള സിഡിൽ തീരുമാനത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്നലെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിവസം കളി തുടങ്ങുന്നതിന് മുമ്പ് മെല്‍ബണില്‍ ടീം അംഗങ്ങള്‍ക്ക് മുന്നില്‍ വൈകാരികമായിട്ടായിരുന്നു പീറ്റര്‍ സിഡില്‍ വിരമിക്കല്‍ പ്രഖ്യാപനം .