കൊല്‍ക്കത്ത:വിമർശനങ്ങൾക്ക് നടുവില്‍പെട്ട യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ പാർഥിവ് പട്ടേല്‍. ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരങ്ങൾക്ക് മുന്നോടിയായി വ്യാഴാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
ഋഷഭിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം പാർഥിവ് പട്ടേല്‍ - ഋഷഭ് പന്ത് വാർത്ത
യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ കൂടിയായ പാർഥിവ് പട്ടേല്‍
പാർഥിവ്, ഋഷഭ്
രാജ്യത്തെ പ്രതിനിധീകരിക്കുന്നവരെല്ലാം പ്രതിഭാധനരായിരിക്കും. രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ സമ്മർദമുണ്ടാവുക സ്വാഭാവികമാണ്. സമ്മർദങ്ങൾക്കിടയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഋഷഭിന് സാധിക്കെട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇക്കഴിഞ്ഞ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ ഋഷഭിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവുകൾ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കക്കട്ടില്‍ നടന്ന ഏകദിനത്തിനിടെ മാത്രം നാല് കാച്ചുകളാണ് ഋഷഭ് പാഴാക്കിയത്.