ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി-20 പരമ്പരആരംഭിക്കും മുമ്പേ ഇന്ത്യക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്നും പിന്മാറി. നടുവിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് പാണ്ഡ്യഏകദിന, ടി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിന്മാറിയത്. പകരം രവീന്ദ്ര ജഡേജയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ബി.സി.സി.ഐ ഉള്‍പ്പെടുത്തി.
പാണ്ഡ്യക്ക് പരിക്ക്: ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്നും പിന്മാറി - ബി.സി.സി.ഐ
പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യക്കു പകരം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ബി.സി.സി.ഐ ഉള്‍പ്പെടുത്തി. എന്നാൽ ടി-20 പരമ്പരക്ക് പകരക്കാരനെ ഇതുവരെ തീരുമാനിച്ചില്ല.

ടി-20 പമ്പരയ്ക്ക് പാണ്ഡ്യക്ക് പകരക്കാരെ ആരെയും പ്രഖ്യാപിച്ചിട്ടില്ല. ടിവി ഷോയിലെ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പാണ്ഡ്യയ്ക്ക് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാണ്ഡ്യക്കുംകെ.എല്‍ രാഹുലിനുമെതിരായ അന്വേഷണം നീണ്ടുപോയതോടെ പാണ്ഡ്യയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമില്‍ വീണ്ടും ഉള്‍പ്പെടുത്തുകയായിരുന്നു.
ന്യൂസിലന്‍ഡിനെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പാണ്ഡ്യ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് പരിക്ക് വീണ്ടും വില്ലനായത്. ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പാണ്ഡ്യക്കു വീണ്ടും പരിക്കേറ്റത് ഇന്ത്യയെ ആശങ്കലിയാക്കുന്നുണ്ട്.