മുംബൈ: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് ഇന്ത്യൻ മുൻ താരം വീരേന്ദർ സേവാഗ്. ബാറ്റിംഗ്, ബൗളിംഗ് ഇവ രണ്ടും കൂടി പരിഗണിക്കുമ്പോൾ നിലവിലെ ഇന്ത്യൻ ടീമില്‍ ഹാർദ്ദിക്കിനെക്കാൾ കേമനായ മറ്റൊരു താരമില്ലെന്നും സേവാഗ് പറഞ്ഞു.
ഇവനാണ് കേമൻ! ഹാർദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് സേവാഗ് - വീരേന്ദർ സേവാഗ്
ഇന്ത്യൻ ടീമില്‍ ഹാർദ്ദിക്കിനെക്കാൾ കേമനായ മറ്റൊരു താരമില്ലെന്ന് സേവാഗ്
മുംബൈ ഇന്ത്യൻസിനെ നാലാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതില്‍ മുഖ്യപങ്ക് വഹിച്ച താരമാണ് ഹാർദ്ദിക് പാണ്ഡ്യ. 15 മത്സരങ്ങളില്‍ നിന്നും 402 റൺസ് നേടിയ താരം 14 വിക്കറ്റുകളും വീഴ്ത്തി. ഹാർദ്ദിക്കിന്‍റെ അരികില്‍ പോലുമെത്താൻ ശേഷിയുള്ള മറ്റൊരാൾ ഇന്ത്യൻ സംഘത്തില്‍ ഇല്ല. ബിസിസിഐ ഉൾപ്പെടുത്തിയ 'ത്രീ ഡൈമൻഷണല്‍ താരം' (യുവതാരം വിജയ് ശങ്കറിനെ മുഖ്യ സെലക്ടർ വിശേഷിപ്പിച്ചത്) പോലും ഹാർദ്ദിക്കിനോളം വരില്ലെന്നും സെവാഗ് വ്യക്തമാക്കി. ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമില്‍ ഹാർദ്ദിക് പാണ്ഡ്യയും ഇടം നേടിയിട്ടുണ്ട്. സ്ത്രീവിരുദ്ധ പരാമർശത്തില്‍ ടീമില്‍ നിന്ന് വിലക്ക് നേരിട്ട പാണ്ഡ്യ തകർപ്പൻ പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയത്.