കേരളം

kerala

ETV Bharat / sports

ഫിറ്റ്‌നസ് ടെസ്‌റ്റില്‍ പരാജയപ്പെട്ടു;ഹര്‍ദിക് പുറത്ത്, പകരം വിജയ്‌ ശങ്കര്‍ - ഹര്‍ദിക് പാണ്ഡ്യ

ന്യൂസിലാന്‍റ് എ ടീമിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീം കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു.

ന്യൂസിലാന്‍റ് എ  Vijay Shankar  New Zealand tour  India A  ഇന്ത്യന്‍ എ ടീം  ഹര്‍ദിക് പാണ്ഡ്യ  വിജയ്‌ ശങ്കര്‍
ഫിറ്റ്‌നസ് ടെസ്‌റ്റില്‍ പരാജയപ്പെട്ടു;ഹര്‍ദിക് പുറത്ത്, പകരം വിജയ്‌ ശങ്കര്‍

By

Published : Jan 12, 2020, 3:02 AM IST

മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും. ശനിയാഴ്‌ച നടന്ന ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെട്ടതോടെ ന്യൂസിലാന്‍റ് എ ടീമിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് പാണ്ഡ്യയെ ഒഴിവാക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ്‌ ശങ്കര്‍ പകരം ടീമില്‍ ഇടംനേടി.

26 കാരനായ പാണ്ഡ്യ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് രഞ്ജി മത്സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല. അതിനാലാണ് പാണ്ഡ്യയെ ഫിറ്റ്നസ് പരിശോധനയ്‌ക്ക് വിധേയനാക്കിയത്. ന്യൂസിലാന്‍റ് പരമ്പരയ്‌ക്ക് ശേഷം ജനുവരി പതിനാലിന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും പാണ്ഡ്യ ഇടംപിടിച്ചേക്കില്ല. ന്യൂസിലാന്‍റ് എ ടീമിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു. രണ്ട് ഏകദിനങ്ങളും, രണ്ട് ചതുര്‍ദിന ടെസ്‌റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ABOUT THE AUTHOR

...view details