മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രുണാല്‍ പാണ്ഡ്യക്ക് എതിരായ കേസ് എയര്‍പോര്‍ട്ട് കസ്‌റ്റംസ് ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറി ഡിആര്‍ഐ. ഐപിഎല്ലിന് ശേഷം യുഎഇയില്‍ നിന്നും മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ക്രുണാല്‍ ഡിആര്‍ഐയുടെ പിടിയിലായത്.
ക്രുണാല്‍ നിന്നും സ്വര്‍ണം കണ്ടെത്തിയ സംഭവം; കേസ് കസ്റ്റംസിന് കൈമാറി ഡിആര്‍ഐ
യുഎഇയില്‍ നിന്നും ഐപിഎല്‍ കഴിഞ്ഞ് മുംബൈയില്‍ എത്തിയ ക്രുണാല്‍ പാണ്ഡ്യയില്‍ നിന്നുമാണ് അനുവദനീയമായതില്‍ കൂടുതല്‍ സ്വര്‍ണം ഉള്‍പ്പെടെ ഡിആര്‍ഐ സംഘം പിടികൂടിയത്
യുഎഇയില്‍ നിന്നും മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയ ക്രുണാലില്‍ നിന്നും പരിധിയില്‍ കൂടുതല്‍ സ്വര്‍ണവും മറ്റ് ആഡംബര വസ്‌തുക്കളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഡിആര്‍ഐ സംഘം താരത്തെ തടഞ്ഞ് വെച്ചത്. സംശയകരമായി ഒന്നും കണ്ടെടുക്കാത്ത സാഹചര്യത്തിലാണ് ഡിആര്‍ഐ സ്വര്‍ണം ഉള്‍പ്പെടെ കേസ് എയര്‍പോര്‍ട്ട് കസ്‌റ്റംസ് ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറിയത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ക്രുണാല്‍ പാണ്ഡ്യ ഹര്‍ദിക് പാണ്ഡ്യ സഹോദരങ്ങള്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമായ ഹര്‍ദിക് പാണ്ഡ്യ നേരത്തെ ഇന്ത്യന്‍ സംഘത്തോടൊപ്പം സിഡ്‌നിയിലേക്ക് പോയിരുന്നു.