ന്യൂഡല്‍ഹി:ക്രിക്കറ്റ് താരങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്‌ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചിത്രം ഉൾപെടെ ട്വീറ്റ് ചെയ്‌തുകൊണ്ടാണ് അദ്ദേഹം ആശംസ നേർന്നത്.
പുതിയ വെല്ലുവിളികളെ നേരിടാന്‍ ഒരുങ്ങാം; പുതുവത്സരാശംസയുമായി രവി ശാസ്‌ത്രി - ഇന്ത്യ വാർത്ത
ജനുവരി അഞ്ചിന് ശ്രീലങ്കക്ക് എതിരെയാണ് കോലിയുടെയും കൂട്ടരുടെയും അടുത്ത മത്സരം
പുതിയ വെല്ലുവിളികളെ നേരിടാനും ആസ്വദിക്കാനും തയ്യാറാകൂ. പുതിയ വീക്ഷണത്തോടെ 2020-നെ കാണാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. കോലിയും കൂട്ടരും 2019-ല്‍ അവസാനം നടന്ന മത്സരത്തില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ 2-1ന് ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. കരീബിയന്‍സിനെതിരെ ഇന്ത്യ തുടർച്ചയായി നേടുന്ന 10-ാമത്തെ വിജയമായിരുന്നു ഇത്. നേരത്തെ വിന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ജനുവരി അഞ്ചിന് ശ്രീലങ്കക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരക്ക് ഗുവാഹത്തിയില്‍ തുടക്കമാകും. പരിക്കില്‍ നിന്നും മുക്തനായ പേസ് ബോളർ ജസ്‌പ്രീത് ബൂമ്രയും ശിഖർ ധവാനും ടീമിനൊപ്പം ചേരും. പരിക്കേറ്റതിനെ തുടർന്നാണ് ബൂമ്രയെ കഴിഞ്ഞ സെപ്‌റ്റംബർ 24-ന് ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇതേ തുടർന്ന് ദക്ഷിണാഫ്രിക്കെതിരായ ടെസ്‌റ്റ് പരമ്പരയും ബംഗ്ലാദേശിനെതിരെയും വെസ്‌റ്റ് ഇന്‍ഡീസിനെതിരെയുമുള്ള പരമ്പരകളും ബൂമ്രക്ക് നഷ്‌ട്ടമായിരുന്നു. ധവാനും പരിക്ക് കാരണമാണ് ടീമില്‍ നിന്നും പുറത്ത് പോയത്.