കേരളം

kerala

ETV Bharat / sports

ഇന്ത്യ - പാക് പോരാട്ടത്തിന്‍റെ ആവേശത്തില്‍ യൂണിവേഴ്സല്‍ ബോസ് - പാകിസ്ഥാൻ

നാളത്തെ മത്സരത്തെ എത്രത്തോളം ആവേശത്തോടെയാണ് ഗെയ്‌ല്‍ കാണുന്നത് എന്നതിന് തെളിവാണ് ഇൻസ്റ്റാഗ്രാമില്‍ താരമിട്ട ചിത്രം

ഇന്ത്യ - പാക് പോരാട്ടത്തിന്‍റെ ആവേശത്തില്‍ യൂണിവേഴ്സല്‍ ബോസ്

By

Published : Jun 15, 2019, 11:54 PM IST

ലണ്ടൻ: ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് നാളെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം വേദിയാകുന്നത്. ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോൾ ഇരുരാജ്യങ്ങളുടെയും ആരാധകർ ശ്വാസമടക്കിപ്പിടിച്ചാകും നാളെ മത്സരം കാണുന്നത്. ആരാധകർക്കൊപ്പം ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിനായി കാത്തിരിക്കുന്ന ഒരാൾ കൂടിയുണ്ട്. ലോകക്രിക്കറ്റിലെ യൂണിവേഴ്സല്‍ ബോസായ ക്രിസ് ഗെയ്‌ല്‍.

നാളത്തെ മത്സരത്തെ എത്രത്തോളം ആവേശത്തോടെയാണ് ഗെയ്‌ല്‍ കാണുന്നത് എന്നതിന് തെളിവാണ് ഇൻസ്റ്റാഗ്രാമില്‍ താരമിട്ട ചിത്രം. വ്യത്യസ്തമായ ഒരു കോട്ട് ധരിച്ചുള്ള ചിത്രം പങ്കുവച്ചാണ് ഗെയ്‌ല്‍ ആവേശത്തിനൊപ്പം ചേർന്നത്. ഗെയ്‌ല്‍ ധരിച്ച കോട്ടിന്‍റെ ഒരു കയ്യുടെ ഭാഗത്ത് പാകിസ്ഥാന്‍റെ പതാകയുടെ നിറവും മറുഭാഗത്ത് ഇന്ത്യൻ പതാകയുടെ നിറവുമാണുള്ളത്. ഇന്ത്യയോടും പാകിസ്ഥാനോടും തനിക്ക് സ്നേഹവും ബഹുമാനവുമുണ്ട്. തന്‍റെ പിറന്നാൾ ദിനത്തില്‍ ധരിച്ച തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്യൂട്ടാണിത് എന്നും ഗെയ്‌ല്‍ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.

ലോകകപ്പ് ഫൈനലിനെക്കാളും ആവേശജനകമാണ് ഇന്ത്യക്കും പാകിസ്ഥാനും നാളത്തെ മത്സരം. ലോകമെമ്പാടുമായി 100 കോടിയിലധികം ജനങ്ങൾ മത്സരം ടിവിയില്‍ കാണുമെന്നാണ് വിലയിരുത്തുന്നത്. ലോകകപ്പില്‍ പാകിസ്ഥാന് ഇന്ത്യയെ ഇതുവരെ തോല്‍പ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആറ് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ABOUT THE AUTHOR

...view details