ന്യൂഡല്‍ഹി: വനിതാ ഐപിഎല്‍ ഈ സീസണില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇതോടെ ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് ഗാംഗുലി വിരാമമിട്ടു. കൊവിഡ് 19 പശ്ചാത്തലത്തില്‍ നേരത്തെ ഈ സീസണിലെ വനിതാ ഐപിഎല്‍ നടത്തിപ്പ് ആശങ്ക ഉണ്ടാക്കിയിരുന്നു. ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സിലിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ ഒന്ന് മുതല്‍ 10 വരെയുള്ള ജാലകത്തില്‍ വനിതാ ഐപിഎല്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്‍റിന് മുന്നോടിയായി ക്യാമ്പ് സംഘടിപ്പിക്കും. കൊവിഡ് 19 പശ്ചാത്തലത്തിലാണ് ബിസിസിഐയുമായി കരാര്‍ ഒപ്പിട്ട വനിതാ താരങ്ങള്‍ക്കുള്ള ക്യാമ്പ് വൈകിയത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ വനിതാ പുരുഷ താരങ്ങളുെട ആരോഗ്യത്തെ കുറിച്ച് ബിസിസിഐക്ക് വേവലാതിയുണ്ടെന്നും ഗാംഗുലി പറഞ്ഞു.