കേരളം

kerala

ETV Bharat / sports

ഫീല്‍ഡില്‍ കോലി തർക്കിക്കാറുണ്ടെന്ന് മുന്‍ അമ്പയർ ഇയാന്‍ ഗ്ലൗഡ് - virat kohli news

ഐസിസിയുടെ എലൈറ്റ് അമ്പയറിങ് പാനലില്‍ അംഗമായിരുന്ന ഇയാന്‍ ഗ്ലൗഡ് 2019-ലാണ് വിരമിച്ചത്.

വിരാട് കോലി വാർത്ത  ഇയാന്‍ ഗ്ലൗഡ് വാർത്ത  virat kohli news  ian gould news
ടീം ഇന്ത്യ

By

Published : May 31, 2020, 3:18 PM IST

ലണ്ടന്‍: ഫീല്‍ഡ് അമ്പയറുടെ തീരുമാനം തൃപ്തികരമല്ലാതെ വരുമ്പോൾ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി തർക്കിക്കാറുണ്ടെന്ന് മുന്‍ അമ്പയർ ഇയാന്‍ ഗ്ലൗഡ്. കോലി, മോഡലിന്‍റെ മാതൃകയില്‍ ഫിറ്റ്നസ് നിലനിർത്തുന്നയാളാണ്. ക്രിക്കറ്റിന്‍റെ എല്ലാ വശങ്ങളെയും കുറിച്ച് അറിവുള്ളയാളാണ് കോലി. മണിക്കൂറുകളോളം കളിയെ കുറിച്ച് സംസാരിക്കാനും തമാശ പറയാനും കോലി സമയം കണ്ടെത്തുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യാവുന്ന താരമാണ് കോലി. മുഴുവന്‍ ഇന്ത്യയും കോലിയുടെ പിന്നാലയാണെന്നും ഇയാന്‍ ഗ്ലൗഡ് പറഞ്ഞു.

വിരാട് കോലിയെ കുറിച്ച് ഇയാന്‍ ഗ്ലൗഡിന്‍റെ വാക്കുകൾ.

2019-ല്‍ ഇയാന്‍ ഗ്ലൗഡ് ഐസിസിയുടെ എലൈറ്റ് അമ്പയറിങ് പാനലില്‍ നിന്നും വിരമിച്ചു. 13 വർഷത്തെ കരിയറിനിടെ 250-തോളം അന്താരാഷ്‌ട്ര മത്സരങ്ങളാണ് ഗ്ലൗഡ് നിയന്ത്രിച്ചത്.

ABOUT THE AUTHOR

...view details