കേരളം

kerala

ETV Bharat / sports

ഓസീസ് ക്രിക്കറ്റ് ടീമിന് ഇനി മുൻ താരങ്ങളുടെ ഉപദേശം - മൈക്കിൾ ഹസി വാർത്ത

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപദേഷ്ടാവായി മൈക്കിൾ ഹസിയെയും ബൗളിങ് കോച്ചായി റിയാന്‍ ഹാരിസിനെയും നിയമിച്ചു

റിയാന്‍ ഹാരിസ്

By

Published : Oct 20, 2019, 2:28 PM IST

സിഡ്നി:മുന്‍ താരങ്ങളെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ മൈക്കിൾ ഹസിക്കും റിയാന്‍ ഹാരിസിനും പുതിയ ചുമതല. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപദേഷ്ട്ടാവായിടാവായി ഹസിയെ നിയമിച്ചു. റിയാന്‍ ഹാരിസിനെ ബൗളിങ് കോച്ചായും നിയമിച്ചു. 2020 ട്വന്‍റി-20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങർ മുന്‍ താരങ്ങളുടെ സഹായം തേടിയത്.

ക്രിക്കറ്റ് താരമെന്ന നിലയില്‍ മുമ്പ് ഹസ്സി എല്ലാ ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ഭാഗമായി പ്രവർത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നതായും വലിയ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഓസ്‌ട്രേലിയന്‍ ട്വന്‍റി-20 ടീം നായകന്‍ ആരോണ്‍ ഫിഞ്ചിന് നിലവില്‍ ഹസി മാർഗനിർദേശങ്ങൾ നല്‍കുന്നുണ്ട്.

ലോകകപ്പ് സമയത്ത് മുന്‍ നായകൻമാരായ റിക്കി പോണ്ടിങ്ങിന്‍റെയും സ്‌റ്റീവ് വോയുടെയും സഹായം ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങർ തേടിയിരുന്നു. ശ്രീലങ്കക്കും പാക്കിസ്ഥാനുമെതിരായ ട്വന്‍റി-20 പരമ്പരകൾക്ക് ശേഷമാകും ലോകകപ്പിനായുള്ള ഓസ്‌ട്രേലിയന്‍ ടീമിന്‍റെ തയ്യാറെടുപ്പ് ആരംഭിക്കുക.

ABOUT THE AUTHOR

...view details