കേരളം

kerala

ETV Bharat / sports

എന്‍.ശ്രീനിവാസന്‍ ഐസിസി പ്രസിഡന്‍റ് പദത്തിലേക്ക്?

ബുധനാഴ്‌ച ബിസിസിഐ ആസ്ഥാനത്ത് ചേര്‍ന്ന അപെക്‌സ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ ഐസിസി പ്രസിഡന്‍റ് പദത്തിലേക്ക് ഐകകണ്‌ഠേന നാമനിര്‍ദേശം ചെയ്‌തത് മുന്‍ പ്രസിഡന്‍റ് കൂടിയായിരുന്ന എന്‍.ശ്രീനിവാസനെയെന്ന് സൂചന.

എന്‍.ശ്രീനിവാസന്‍ ഐസിസി പ്രസിഡന്‍റ് പദത്തിലേക്ക്?

By

Published : Oct 25, 2019, 10:56 AM IST

ഹൈദരാബാദ്: ബിസിസിഐ പ്രസിഡന്‍റായി സൗരവ് ഗാംഗുലി ചുമതലയേല്‍ക്കുമ്പോൾ അപെക്‌സ്‌ കൗണ്‍സിലിന്‍റെ ശ്രദ്ധ മുഴുവനും ഐസിസിയിലെ നഷ്‌ടപ്രതാപം വീണ്ടെടുക്കുന്നതിലാണ്. ബുധനാഴ്‌ച ബിസിസിഐ ആസ്ഥാനത്ത് ചേര്‍ന്ന അപെക്‌സ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ ഐസിസി പ്രസിഡന്‍റ് പദത്തിലേക്ക് ഐകകണ്‌ഠേന നാമനിര്‍ദേശം ചെയ്‌തത് മുന്‍ പ്രസിഡന്‍റ് കൂടിയായിരുന്ന എന്‍.ശ്രീനിവാസനെയാണെന്നാണ് പുതിയ സൂചനകൾ.

എന്‍.ശ്രീനിവാസന്‍

അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ഒരു ഭൂതക്കാലമുണ്ടായിരുന്നെങ്കിലും ഐസിസിയിലേക്ക് ഇന്ത്യയുടെ പ്രതിനിധിയായി മത്സരിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയായി ബിസിസിഐ ആസ്ഥാനത്തെ യോഗം തീരുമാനിച്ചിരിക്കുന്നത് ശ്രീനിവാസനെ തന്നെയാണെന്നാണ് സൂചന.

എന്‍.ശ്രീനിവാസന്‍

ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്‍റ് പദവിയില്‍ നിന്നും 2014ല്‍ പുറത്താക്കപ്പെട്ട വ്യക്തിയാണ് നാരായണസ്വാമി ശ്രീനിവാസന്‍ എന്ന എന്‍.ശ്രീനിവാസന്‍. ഇന്ത്യ സിമന്‍റ്‌സ് ലിമിറ്റഡിന്‍റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായിരുന്ന അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്‍റെ ഉടമ കൂടിയായിരുന്നു. ബിസിസിഐ പ്രസിഡന്‍റ്, സിസിഐ പ്രസിഡന്‍റ് എന്നീ പദവികളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുമായി ബന്ധപ്പെട്ട വാണിജ്യതാല്‍പര്യങ്ങൾ കാരണം ബിസിസിഐയിലേക്ക് മത്സരിക്കുന്നതിന് സുപ്രീംകോടതി അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഐസിസി വരുമാനത്തിന്‍റെ മുഖ്യപങ്ക് ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക്(ബിഗ് ത്രീ) ലഭിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം ക്രിക്കറ്റ് ലോകം അംഗീകരിച്ചത് ശ്രീനിവാസന്‍ ഐഐസി തലപ്പത്തുണ്ടായിരിക്കുമ്പോഴായിരുന്നു. ഇത് നടപ്പാക്കിയിരുന്നെങ്കില്‍ ഐസിസി വിഹിതത്തിന്‍റെ 22 ശതമാനവും ലഭിക്കുന്ന സംഘടനയായി ബിസിസിഐ മാറുമായിരുന്നു. എന്നാല്‍ ശ്രീനിവാസന് പിന്നാലെ ഐസിസിയിലെത്തിയ ശശാങ്ക് മനോഹര്‍ ഈ നിര്‍ദേശത്തെ പൂര്‍ണമായും തള്ളികളയുകയായിരുന്നു.

സൗരവ് ഗാംഗുലി

ബുധനാഴ്‌ച ചേര്‍ന്ന യോഗത്തിലും ഐസിസി വിഹിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംഗങ്ങൾ ഉന്നയിച്ചു. ഐസിസിയുടെ 80 ശതമാനം വരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ ബിസിസിഐക്ക് ഐസിസി വിഹിതത്തിന്‍റെ പ്രധാന പങ്ക് ലഭിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ശ്രീനിവാസന്‍ വീണ്ടും ആവര്‍ത്തിച്ചു. ഐസിസിയില്‍ ഇക്കാര്യം വീണ്ടും ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐസിസി വിഹിതം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സൗരവ് ഗാംഗുലിയും അനുകൂലാഭിപ്രായമാണ് അറിയിച്ചത്.

ABOUT THE AUTHOR

...view details