കേരളം

kerala

ETV Bharat / sports

പിഎസ്എല്‍ കിരീട ജേതാക്കള്‍ക്ക് ഫ്ലാറ്റ്; പ്രഖ്യാപനവുമായി ഫ്രാഞ്ചൈസി ഉടമ - karachi kings win crown news

ചൊവ്വാഴ്‌ച വൈകീട്ട് നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ ലാഹോർ ഖലന്ദർസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കറാച്ചി കിംഗ്‌സ് പിഎസ്‌എല്‍ അഞ്ചാം പതിപ്പില്‍ കിരീടം സ്വന്തമാക്കിയത്

പിഎസ്‌എല്‍ കിരീടം വാര്‍ത്ത  കറാച്ചി കിംഗ്‌സിന് കിരീടം വാര്‍ത്ത  കറാച്ചി കിംഗ്‌സിന് ഫ്ലാറ്റ് വാര്‍ത്ത  psl crown news  karachi kings win crown news  flat for karachi kings news
കറാച്ചി കിംഗ്‌സ്

By

Published : Nov 19, 2020, 5:41 PM IST

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ലീഗിലെ അഞ്ചാം പതിപ്പില്‍ കിരീടം സ്വന്തമാക്കിയ കറാച്ചി കിങ്സ് ടീമിലെ ഓരോരുത്തര്‍ക്കും ഫ്ലാറ്റ് സമ്മാനമായി നല്‍കി. ഫ്രാഞ്ചൈസി ഉടമയാണ് ഫ്ലാറ്റ് അനുവദിച്ചത്. പാകിസ്ഥാന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ചൊവ്വാഴ്ച വൈകീട്ട് നടന്ന കലാശപ്പോരില്‍ ലാഹോർ ഖലന്ദർസിനെ അഞ്ച് വിക്കറ്റിനാണ് കറാച്ചി കിംഗ്സ് പരാജയപ്പെടുത്തിയത്. കറാച്ചി കിംഗ്‌സ് ആദ്യമായാണ് പിഎസ്എല്‍ കിരീടം നേടുന്നത്. 49 പന്തിൽ 63 റൺസെടുത്ത ഓപ്പണര്‍ ബാര്‍ അസമിന്‍റെ കരുത്തിലാണ് കറാച്ചിയുടെ ജയം. 135 റണ്‍സെന്ന വിജയ ലക്ഷ്യം എട്ട് പന്ത് ശേഷിക്കെ കറാച്ചി മറികടന്നു.

കിംഗ്‌സ് ഉടമ സൽമാൻ ഇക്ബാൽ തന്റെ റിയൽ എസ്റ്റേറ്റ് വികസന പദ്ധതിയിലെ അപ്പാർട്ട്മെന്‍റുകളാണ് ടീം അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. ഇക്കാര്യം പാക് മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്‌തു. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ 2003 ലോകകപ്പ് കളിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കും നേരത്തെ ഫ്ലാറ്റ് സമ്മാനിച്ചിരുന്നു. അന്ന് ടീം ഇന്ത്യ ലോകകപ്പ് റണ്ണറപ്പായിരുന്നു. ഏറ്റുമുട്ടലിന് ശേഷം, ഫ്രാഞ്ചൈസിയുടെ ടൈറ്റിൽ വിജയത്തിൽ അന്തരിച്ച ഡീൻ ജോൺസിന്‍റെ സംഭാവനയെ കറാച്ചി കിംഗ്‌സ് ക്യാപ്റ്റൻ ഇമാദ് വസീം അനുസ്‌മരിച്ചിരുന്നു. ഐ‌പി‌എല്ലിന്‍റെ ബ്രോഡ്‌കാസ്റ്ററായി മുംബൈയില്‍ ജോലി ചെയ്‌തുവരവെ സെപ്റ്റംബറിൽ ഹൃദയാഘാതത്തെ തുടർന്നാണ് ജോണ്‍സ് മരിച്ചത്.

ABOUT THE AUTHOR

...view details