ഹൈദരാബാദ്: ന്യൂസിലന്‍റ് ഇലവനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേട്ടവുമായി ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ. 100 പന്തില്‍ 150 റണ്‍സെടുത്താണ് താരം തന്‍റെ പ്രതിഭ തെളിയിച്ചത്. 22 ഫോറും രണ്ട് സിക്‌സുമടങ്ങുന്നതാണ് പൃഥ്വിയുടെ ഇന്നിങ്സ്. വരാനിരിക്കുന്ന ടെസ്‌റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന ഷായ്‌ക്ക് ഇന്നത്തെ പ്രകടനം മുതല്‍ക്കൂട്ടാകും. രഞ്ജി ട്രോഫി മത്സരത്തിനിടെ ഷോള്‍ഡറിന് പരിക്കേറ്റ പൃഥ്വി ഷായ്‌ക്ക് ഏറെ നാളുകള്‍ കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് ന്യൂസിലന്‍റ് പരമ്പരയ്‌ക്കുള്ള ഇന്ത്യ എ ടീമിലേക്ക് ക്ഷണമെത്തിയത്. രണ്ട് എകദിനങ്ങളും, രണ്ട് ടെസ്‌റ്റ് മത്സരങ്ങളുമാണ് ന്യൂസിലന്‍റ് പരമ്പരയിലുള്ളത്.
ന്യൂസിലന്‍റ് ഇലവനെതിരെ തകർപ്പൻ സെഞ്ച്വറിയുമായി പൃഥ്വി ഷാ - പൃഥ്വി ഷാ
22 ഫോറും രണ്ട് സിക്‌സുമടക്കം 100 പന്തില്‍ 150 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ന്യൂസിലാന്‍റ് ഇലവനെതിരെ സെഞ്ച്വറി നേടി പൃഥ്വി ഷാ
2018 ഒക്‌ടോബറിലാണ് പൃഥ്വി ഷാ ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി അവസാനം കളത്തിലിറങ്ങിയത്. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് പൃഥ്വി ഷായുടെ കരിയറില്‍ തിരിച്ചടിയാകുന്നത്. കണങ്കാലിനേറ്റ പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പര്യടനവും പൃഥ്വി ഷായ്‌ക്ക് നഷ്‌ടമായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച നടന്ന കായിക ക്ഷമതാ പരിശോധനയില്‍ വിജയിച്ചതോടെയാണ് പൃഥ്വി കളത്തിലിറങ്ങിയത്.