കേരളം

kerala

ETV Bharat / sports

സച്ചിനെ ആദ്യം കണ്ടപ്പോൾ ഉണ്ടായത് ദൈവത്തിന് കൈ കൊടുത്ത അനുഭവം: യുവി - സച്ചിന്‍ വാർത്ത

ജീവിതത്തിലെ കഠിന സാഹചര്യങ്ങളില്‍ സച്ചിന്‍ മാർഗദർശിയായെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്

sachin news  yuvraj news  സച്ചിന്‍ വാർത്ത  യുവരാജ് വാർത്ത
സച്ചിന്‍

By

Published : Jun 11, 2020, 2:08 PM IST

ന്യൂഡല്‍ഹി: സച്ചിനെ ആദ്യം കണ്ടപ്പോൾ ദൈവത്തിന് കൈ കൊടുത്ത പോലുള്ള അനുഭവമാണ് ഉണ്ടായതെന്ന് യുവരാജ് സിങ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദിവസം ഓർമിപ്പിച്ച സച്ചിന് റീ ട്വീറ്റ് ചെയ്യുകയായിരുന്നു യുവി. യുവരാജ് സിങ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന്‍റെ ഒന്നാം വാർഷികത്തിലാണ് അദ്ദേഹത്തിന് വേണ്ടി സച്ചന്‍ ട്വീറ്റ് ചെയ്‌തത്.

നന്ദി മാസ്റ്റർ എന്ന് പറഞ്ഞു കൊണ്ടാണ് യുവിയുടെ ട്വീറ്റ്. ആദ്യം കണ്ടപ്പോൾ ദൈവത്തിന് കൈ കൊടുത്ത അനുഭവമായിരുന്നു. ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളില്‍ സച്ചിന്‍ തനിക്ക് മാർഗദർശിയായി. സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ നിങ്ങളെന്നെ പഠിപ്പിച്ചു. തന്‍റെ ജീവിതത്തില്‍ സച്ചിന്‍ സ്വാധീനിച്ച പോലെ വരുന്ന തലമുറക്ക് വഴികാട്ടിയായി മാറും. സച്ചിനൊപ്പം ചിലവിട്ട അവിസ്‌മരണീയ മുഹൂർത്തങ്ങളെ കുറിച്ച് ഒർമിക്കുന്നുവെന്നും യുവി കൂട്ടിച്ചേർത്തു.

വിരമിച്ചിട്ട് ഒരു വർഷം എന്ന തലക്കെട്ടോടെയുള്ള സച്ചിന്‍റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു യുവരാജ് സിങ്. ചെന്നൈയിലെ ക്യാമ്പില്‍ വെച്ചാണ് യുവിയെ ആദ്യമായി ശ്രദ്ധിക്കുന്നത്. അന്ന് മികച്ച കായിക ക്ഷമത ഉണ്ടായിരുന്നു. സിക്സടിക്കാനുള്ള കഴിവിനെ കുറിച്ച് പറയേണ്ടതില്ലല്ലോ. ലോകത്തെ ഏത് ഗ്രൗണ്ടിലും നിങ്ങൾക്ക് അതിന് സാധിക്കുമെന്നും സച്ചിന്‍ കുറിച്ചു.

1989 നവംബർ 15-ന് അരങ്ങേറിയ ശേഷം ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ ഏതാണ്ടെല്ലാ റെക്കോഡുകളും സച്ചിന്‍ മറികടന്നു. ടെസ്റ്റില്‍ 51 സെഞ്ച്വറികളോടെ സച്ചിന്‍ 15,921 റണ്‍സ് സ്വന്തമാക്കി. ഏകദിനത്തില്‍ 49 സെഞ്ച്വറികളോടെ 18,426 റണ്‍സും സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ചു. അതേസമയം ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലുമായി 11,778 റണ്‍സും 148 വിക്കറ്റും സ്വന്തമാക്കിയ ശേഷമാണ് യുവി ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നും വിരമിച്ചത്.

ABOUT THE AUTHOR

...view details