കാന്‍ബറ:റെക്കോഡ് ബുക്കില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഒരിക്കല്‍ കൂടി മറികടന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 12000 റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് കാന്‍ബറയില്‍ കോലി സ്വന്തമാക്കിയത്. 250 ഏകദിനങ്ങളില്‍ നിന്നും വിരാട് കോലി 12000 റണ്‍സ് മറികടന്നപ്പോള്‍ 300 ഏകദിനങ്ങളില്‍ നിന്നുമായിരുന്നു സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. സച്ചിന് തൊട്ടുപിന്നില്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ്. 314 ഏകദിനങ്ങളില്‍ നിന്നാണ് പോണ്ടിങ് 12,000 റണ്‍സ് സ്വന്തമാക്കിയത്.
അതിവേഗം 12,000; ഏകദിനത്തില്‍ സച്ചിനെ മറികടന്ന് കോലി - kohli with record news
ഏകദിന ക്രിക്കറ്റില്‍ അതിവേഗത്തില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് വിരാട് കോലി സ്വന്തമാക്കിയത്
കോലിയുടെ കരിയറില്‍ ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി സ്വന്തമാക്കാത്ത വര്‍ഷം കൂടിയാണ് 2020. ഏകദിന ക്രിക്കറ്റിലെ അതികായനാണെങ്കിലും 2020ല്‍ 89 റണ്‍സാണ് ഏകദിനത്തില്‍ വിരാട് കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഈ വര്‍ഷം സിഡ്‌നിയില്‍ ഉള്‍പ്പെടെ രണ്ട് തവണ കോലി 89 റണ്‍സ് സ്വന്തമാക്കി. നേരത്തെ ബംഗളൂരുവില്‍ നടന്ന ഏകദിനത്തിലാണ് കോലി 89 റണ്‍സ് സ്വന്തമാക്കിയത്. അതേസമയം ഈ വര്‍ഷം ഒമ്പത് ഏകദിനങ്ങളെ കോലി കളിച്ചിട്ടുള്ളൂ. ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരക്ക് മുമ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിലാണ് അവസാനമായി കോലി ഏകദിനം കളിച്ചത്.
അവസാനം വിവരം ലഭിക്കുമ്പോള്‍ 303 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സെടുത്തു. 34 റണ്‍സെടുത്ത അലക്‌സ് കാരിയും 13 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍.