കേരളം

kerala

ETV Bharat / sports

അനുഷ്ക ശർമയ്ക്ക് ചായ നല്‍കുന്ന സെലക്ഷൻ കമ്മിറ്റി; വിമർശനവുമായി ഫാറൂഖ് എൻജിനീയർ

ലോകകപ്പിനിടെ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ അനുഷ്കയ്ക്ക് ചായ പകർന്നു നല്‍കുന്ന തിരക്കിലായിരുന്നു. സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ തിരിച്ചറിയാൻ പോലും പറ്റില്ല. 10-12 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചതാണോ സെലക്ടറാകാനുള്ള യോഗ്യതയെന്നും ഫാറൂഖ് എൻജിനീയർ ചോദിക്കുന്നു.

By

Published : Oct 31, 2019, 10:07 PM IST

അനുഷ്ക ശർമയ്ക്ക് ചായ നല്‍കുന്ന സെലക്ഷൻ കമ്മിറ്റി

മുംബൈ ; ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയെ വിമർശിച്ചും പരിഹസിച്ചും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഫാറൂഖ് എൻജിനീയർ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശർമയ്ക്ക് ചായ കൊണ്ടു കൊടുക്കുന്നതാണ് സെലക്ഷൻ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ജോലിയെന്നും ഒരു യോഗ്യതയുമില്ലാത്തവാണ് ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതെന്നും ഫാറൂഖ് എൻജിനീയർ പറയുന്നു.

മുൻ താരം എംഎസ്‌കെ പ്രസാദ് ചെയർമാനായ കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷൻ കമ്മിറ്റി എന്നാണ് ഫാറൂറഖ് എൻജിനീയർ വിശേഷിപ്പിച്ചത്. ടീം തെരഞ്ഞെടുപ്പില്‍ വിരാട് കോലി വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഫാറൂഖ് ആരോപിക്കുന്നു. ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടെയിലെ മോശം അനുഭവം വിവരിച്ചാണ് ഫാറൂഖിന്‍റെ വിമർശനം. ലോകകപ്പിനിടെ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ അനുഷ്കയ്ക്ക് ചായ പകർന്നു നല്‍കുന്ന തിരക്കിലായിരുന്നു. സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ തിരിച്ചറിയാൻ പോലും പറ്റില്ല. 10-12 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചതാണോ സെലക്ടറാകാനുള്ള യോഗ്യതയെന്നും ഫാറൂഖ് എൻജിനീയർ ചോദിക്കുന്നു.

ABOUT THE AUTHOR

...view details