ന്യൂഡല്‍ഹി:ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഗുവാഹത്തിയിൽ നടന്ന ടി-20 അന്താരാഷ്ട്ര മത്സരത്തില്‍ ബൗളിങ് ചെയ്യാതെ പിന്‍വാങ്ങിയതില്‍ ബിസിസിഐക്കും പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ട് ഒരു മാസമായില്ല. അതിന് പിന്നാലെയാണ് രാജ്കോട്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ശരിയായ ക്രമീകരണം നടത്താന്‍ കഴിയാത്തത് വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്. ഇതിനിടെയിലാണ് ഗാംഗുലിക്കെതിരെ പുതിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരിക്കുന്നത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ നാല് സ്ത്രീകള്‍ പിച്ച് വൃത്തിയാക്കുന്ന ജോലി ചെയ്യുന്നതിനെതിരെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.