ജൊഹന്നാസ്ബർഗ്: മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡു പ്ലെസി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരിമിത ഓവർ ക്രിക്കറ്റിൽ താരം തുടരും. രാജ്യത്തിനായി ഇത്രയും നാൾ കളിക്കാനായത് അംഗീകാരമായി കാണുന്നുവെന്നും വരുന്ന ടി-20 ലോകകപ്പിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഡു പ്ലെസി പറഞ്ഞു.
ഫാഫ് ഡുപ്ലെസി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു - ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ
പരിമിത ഓവർ ക്രിക്കറ്റിൽ താരം തുടരും. രാജ്യത്തിനായി ഇത്രയും നാൾ കളിക്കാനായത് അംഗീകാരമായി കാണുന്നുവെന്നും വരുന്ന ടി20 ലോകകപ്പിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഡു പ്ലെസി പറഞ്ഞു.
ഫാഫ് ഡു പ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ദക്ഷിണാഫ്രിക്കയ്‌ക്കായി 69 ടെസ്റ്റുകൾ കളിച്ച ഡു പ്ലെസി 118 ഇന്നിങ്ങസുകളിൽ നിന്നായി 4163 റണ്‍സാണ് നേടിയത്. ശ്രീലങ്കക്കെതിരായ കഴിഞ്ഞ പരമ്പരയിൽ നേടിയ 199 റണ്‍സാണ് താരത്തിന്‍റെ ഉയർന്ന ടെസ്റ്റ് സ്‌കോർ. 10 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ വിരമിക്കാൻ തീരുമാനിച്ചിരുന്ന താരം പരമ്പര റദ്ദാക്കിയതിനെത്തുടർന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.