കേരളം

kerala

ETV Bharat / sports

കോലിയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് മായങ്ക് അഗർവാൾ - Mayank Agarwal century news

ഇ.ടി.വി. ഭാരതിന് മാത്രമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മായങ്ക് അഗർവാൾ

By

Published : Oct 10, 2019, 8:38 PM IST

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്ന് ബംഗളൂരു സ്വദേശിയായ ഓപ്പണർ മായങ്ക് അഗർവാൾ. ഇ.ടി.വി. ഭാരതിന് മാത്രമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൂനെ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ അഗർവാൾ. പൂനെയില്‍ ദക്ഷിണാഫ്രിക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓപ്പണായി ഇറങ്ങിയ അഗർവാൾ 195 പന്തില്‍ 108 റണ്‍സ് നേടിയിരുന്നു. ആറ് ഫോറും രണ്ട് സിക്സറും ഉൾപെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. അഗർവാളിന്‍റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 273 റണ്‍സുമായാണ് ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തോളമായി തനിക്ക് മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്നതായി താരം ഇ.ടി.വി. ഭാരതിനോട് പറഞ്ഞു.

പ്രകടനത്തില്‍ തൃപ്തനാണെന്നും കൂടുതല്‍ മെച്ചപെട്ട പ്രകടനം കാഴ്ച്ചവെക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യന്‍ ഓപ്പണർ ഓപ്പണർ മായങ്ക് അഗർവാൾ.
തന്‍റെ പ്രകടനത്തില്‍ തൃപ്തനാണെന്നും പ്രകടനം കൂടുതല്‍ മെച്ചപെടുത്താന്‍ ശ്രമിക്കുകയാണെന്നും താരം കൂട്ടിചേർത്തു. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ എല്ലാ ദിവസവും ഒരേ പ്രകടനം പുറത്തെടുക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും അഗർവാൾ പറഞ്ഞു. വിശാഖപട്ടണത്തില്‍ അരങ്ങേറിയ ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ അഗർവാൾ 215 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഏഴ് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ഓരോ ദിവസവും പുതുതായി തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അഗർവാൾ ശുഭാപ്തി വിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. പുതിയ സ്വപ്നങ്ങൾ നെയ്താണ് ഉറങ്ങാന്‍ കിടക്കുക. ഓരോ പ്രഭാതത്തിലും അവ യാഥാർഥ്യമാക്കാന്‍ ശ്രമിക്കും. അഗർവാൾ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details