കേരളം

kerala

ETV Bharat / sports

ടി-20 പരമ്പര ഇംഗ്ലണ്ടിന്: രണ്ടാം മത്സരത്തില്‍ ഓസീസിനെ തോല്‍പ്പിച്ചത് ആറ് വിക്കറ്റിന് - buttler news

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയര്‍ത്തിയ 158 റണ്‍സെന്ന വിജയ ലക്ഷ്യം ഇംഗ്ലണ്ട് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു.

ടി20 വാര്‍ത്ത  ബട്ട്‌ലര്‍ വാര്‍ത്ത  സതാംപ്‌റ്റണ്‍ വാര്‍ത്ത  t20 news  buttler news  southampton news
ബട്ട്‌ലര്‍

By

Published : Sep 6, 2020, 10:47 PM IST

സതാംപ്‌റ്റണ്‍: ഓസീസിന് എതിരായ മൂന്ന് മത്സരങ്ങളുടെ ടി -20 പരമ്പര ഇംഗ്ലണ്ടിന്. സതാംപ്ടണില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ ജയം ആറ് വിക്കറ്റിന്. 77 റൺസുമായി പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് ജയമൊരുക്കിയത്. ബട്‌ലറാണ് കളിയിലെ താരം.

42 റണ്‍സെടുത്ത ഡേവിഡ് മലന്‍ ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 157 റൺസെടുത്തു. ഇംഗ്ലണ്ട് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയലക്ഷ്യം മറികടന്നു. നേരത്തെ ആദ്യ ടി 20 ഇംഗ്ലണ്ട് ജയിച്ചിരുന്നു. ജോണി ബെയർസ്റ്റോ, ടോം ബാന്‍റൺ, മോർഗൻ എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും പുറത്താകാതെ നിന്ന ബട്‌ലർ മോയിൻ അലിയെ കൂട്ടുപിടിച്ചാണ് വിജയം ഉറപ്പിച്ചത്. നേരത്തെ ഓസീസിന് വേണ്ടി ആരോൺ ഫിഞ്ച് (40), മാർക്കസ് സ്റ്റോയിനിസ് (35), ഗ്ളെൻ മാക്‌സ്‌വെല്‍ (26), ആഗർ (23) എന്നിവർ രണ്ടക്കം കടന്നെങ്കിലും റൺറേറ്റിലെ പോരായ്‌മയാണ് സ്കോർ 157ല്‍ ഒതുങ്ങാൻ കാരണം. ക്രിസ് ജോർദാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ, ജോഫ്ര ആർച്ചർ, വുഡ്, റാഷിദ് എന്നിവർ ഓരോ വിക്കറ്റ് നേടി. പരമ്പരയിലെ അവസാന മത്സരം ഈമാസം എട്ടിന് സതാംപ്‌ടണില്‍ നടക്കും.

ABOUT THE AUTHOR

...view details