അഹമ്മദാബാദ്:ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിന് തുടക്കം. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റു ചെയ്യാനിറങ്ങി. ഇന്നിങ്സിന്‍റെ ആദ്യ പന്തില്‍ സിക്സര്‍ പറത്തിയാണ് ടീം കളി ആരംഭിച്ചത്. കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയുടെ ഓപ്പണിങ് സഖ്യം. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 19 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ.
നയം വ്യക്തമാക്കി ഇന്ത്യ; മൊട്ടേരയില്‍ സിക്സര്‍ പറത്തി തുടക്കം - ഇന്ത്യ
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്താരാഷ്ട്ര ടി20യിലെ ആദ്യ സ്ഥാനക്കാരായ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്.
![നയം വ്യക്തമാക്കി ഇന്ത്യ; മൊട്ടേരയില്‍ സിക്സര്‍ പറത്തി തുടക്കം India vs England Toss Batting Bowling T20I Fourth T20I ഇന്ത്യ മൊട്ടേര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11063332-677-11063332-1616075205259.jpg)
നയം വ്യക്തമാക്കി ഇന്ത്യ; മൊട്ടേരയില്‍ സിക്സര്‍ പറത്തി തുടക്കം
കളി തോറ്റാല്‍ പരമ്പര നഷ്ടമെന്ന സമ്മര്‍ദ്ദം ഇന്ത്യയ്ക്ക് മുന്നിലുണ്ട്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്താരാഷ്ട്ര ടി20യിലെ ആദ്യ സ്ഥാനക്കാരായ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ആദ്യത്തെയും മൂന്നാമത്തെയും കളി ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തെ കളി മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.