സതാംപ്‌റ്റണ്‍: ലോകകപ്പ് സ്വന്തമാക്കിയ ശേഷം സ്വന്തം മണ്ണില്‍ ആദ്യമായി നടക്കുന്ന ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ്ങ് തെരഞ്ഞെടുത്തു. അയര്‍ലന്‍ഡിനെതിരെ സതാംപ്‌റ്റണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയുടെ ഭാഗമായി കളിക്കുക.
കഴിഞ്ഞ വര്‍ഷം ലോഡ്സില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് നായകന്‍ ഇയാന്‍ മോര്‍ഗനും കൂട്ടരും ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്.
2019ല്‍ ലോഡ്‌സില്‍ നടന്ന ആവേശകരമായ ഏകദിന ലോകകപ്പ് ഫൈനല്‍ ന്യൂസിലന്‍ഡിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് ഇയാന്‍ മോര്‍ഗനും കൂട്ടരും കപ്പടിച്ചത്. ലോകകപ്പ് സ്വന്തമാക്കി 382 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍ ഏകദിന ക്രിക്കറ്റ് കളിക്കുന്നത്.
നിരവധി റിസര്‍വ് താരങ്ങളുള്ള ഇംഗ്ലീഷ് ടീം അയര്‍ലന്‍ഡിനെതിരെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായേക്കും. അതേസമയം അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെതിരെ വിജയം മാത്രം ലക്ഷ്യമിട്ടാണ് സതാംപ്‌റ്റണില്‍ ഇറങ്ങുക. 2023ലെ ലോകകപ്പിനായി ഐസിസി തയ്യാറാക്കിയ സൂപ്പര്‍ ലീഗ് മത്സരക്രമത്തിനും പരമ്പരയോടെ തുടക്കമാകും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് സമാനമായി സൂപ്പര്‍ ലീഗിലെ ഓരോ മത്സരത്തിലും ടീമുകള്‍ക്ക് പോയിന്‍റ് ലഭിക്കും. 13 ടീമുകള്‍ മാറ്റുരക്കുന്ന സൂപ്പര്‍ ലീഗില്‍ നിന്നും ആതിഥേയരെ കൂടാതെ ആദ്യ ഏഴ് സ്ഥാനക്കാര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.