ലണ്ടൻ: പാകിസ്ഥാനെതിരായ ടി-20 പരമ്പരയ്‌ക്കുള്ള 14 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് സ്ക്വാഡിലുള്ള ഒരു താരത്തിനെ പോലും ഉൾപ്പെടുത്താതെയാണ് ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് ടി-20ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.
പാകിസ്ഥാനെതിരായ ടി-20 ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് - ഇംഗ്ലണ്ട് പാകിസ്ഥാൻ ക്രിക്കറ്റ്
ഓയിൻ മോർഗൻ നയിക്കുന്ന ഇംഗ്ലണ്ട് ടി-20 ടീമില്‍ ടെസ്റ്റ് താരങ്ങളെ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. പരമ്പര ഓഗസ്റ്റ് 28ന് ആരംഭിക്കും
ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളും മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്. ഓയിൻ മോർഗനാണ് പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിനെ നയിക്കുന്നത്. മിഡില്‍സെക്‌സ് ഓൾറൗണ്ടർ ലിയാം ഡോസൻ, ബാറ്റ്‌സ്മാൻ ജെയിംസ് വിൻസി എന്നിവരെ 2020 സീസണിലെ എല്ലാം മത്സരങ്ങളില്‍ നിന്നും ഒഴിവാക്കി. അതേസമയം ഓൾറൗണ്ടർ ലൂയിസ് ഗ്രിഗറി, ഫാസ്റ്റ് ബൗളർ ക്രിസ് ജോർദൻ എന്നിവർ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ഇംഗ്ലണ്ട് സ്ക്വാഡ്: ഓയിൻ മോർഗൻ (നായകൻ), മോയിൻ അലി, ജോണി ബെയർസ്റ്റോ, ടോം ബാൻടൺ, സാം ബില്ലിംഗ്‌സ്, ടോം കറൻ, ജോ ഡെൻലി, ലൂയിസ് ഗ്രിഗറി, ക്രിസ് ജോർദൻ, സഖീബ് മഹ്‌മൂദ്, ദാവീദ് മലൻ, ആദില്‍ റഷീദ്, ജേസൺ റോയ്, ഡേവിഡ് വില്ലി