പോര്‍ട്ട് എലിസബത്ത്: ടെസ്‌റ്റ് ക്രിക്കറ്റിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന നാണക്കേടിന്‍റെ റെക്കോഡിനൊപ്പമെത്തി ഇഗ്ലണ്ട് ക്യാപ്‌റ്റന്‍ ജോ റൂട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റിനിടെയാണ് ഒരു ഓവറില്‍ 28 റണ്‍സ് വഴങ്ങി റൂട്ട് 'റെക്കോര്‍ഡിലെത്തിയത്'. സമാന പ്രകടനം കാഴ്‌ച വച്ച ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ റോബിന്‍ പീറ്റേഴ്‌സണ്‍, ഇംഗീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ക്കൊപ്പമാണ് ജോ റൂട്ട്.
ഒരു ഓവറില്‍ കൂടുതല്‍ റണ്‍സ്; നാണക്കേടിന്‍റെ റെക്കോഡുമായി ജോ റൂട്ട് - ദക്ഷിണാഫ്രിക്ക
ഒരു ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് ഇംഗ്ലീഷ് ക്യാപ്‌റ്റന്‍ റെക്കോഡിലെത്തിയത്.
82ാം ഓവറിലാണ് ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്. സ്‌പിന്നര്‍ കേശവ് മഹാരാജായിരുന്ന ക്രീസില്‍. ജോ റൂട്ടെറിഞ്ഞ ആദ്യ മൂന്ന് പന്തുകളില്‍ ബൗണ്ടറി നേടിയ താരം, പിന്നീടുള്ള രണ്ട് പന്തുകള്‍ സിക്‌സറിന് പായിച്ചു. അവസാന പന്തില്‍ നാല് ബൈ റണ്‍സും ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് സമ്മാനിച്ചു. ആകെ 28 റണ്‍സ്.
പട്ടികയില്‍ നാലാമതായി ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭന്‍ സിങ്ങുമുണ്ട്. 2006 ല്‍ പാകിസ്ഥാനെതിരെ നടന്ന ടെസ്‌റ്റില്‍ ഹര്‍ഭന്‍റെ ഓവറില്‍ നാല് സിക്‌സ് ഉള്‍പ്പടെ 27 റണ്‍സാണ് പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രിദി അടിച്ചെടുത്തത്.