സതാംപ്റ്റണ്‍: സതാംപ്റ്റണ്‍ ഏകദിനത്തില്‍ അയര്‍ലന്‍ഡിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍ഡ് 44.4 ഓവറില്‍ 172 റണ്‍സെടുത്ത് കൂടാരം കയറി.
അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌ത ഡേവിഡ് വില്ലിയാണ് ഇംഗ്ലീഷ് ബൗളിങ്ങ് നിരയില്‍ തിളങ്ങിയത്. 8.4 ഓവറില്‍ രണ്ട് 30 റണ്‍സ് മാത്രമാണ് വില്ലി വഴങ്ങിയത്. ഷാക്ക്വിബ് മെഹമ്മൂദ് രണ്ട് വിക്കറ്റും ആദില്‍ റാഷിദും ടോം കുറാനും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
അര്‍ദ്ധ സെഞ്ച്വറിയോടെ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മധ്യനിര ബാറ്റ്്സ്‌മാന്‍ കര്‍ട്ടിസ് കാംഫറാണ് അയര്‍ലന്‍ഡിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മക്‌ബേണി 40 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 66 റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് അയര്‍ലന്‍ഡ് ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി കളിക്കുന്നത്.