കേപ്പ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ടീമിന് രോഗം വില്ലനാകുന്നു. പര്യടനത്തിനിടെ 11 ഇംഗ്ലീഷ് താരങ്ങളാണ് രോഗത്തിന്‍റെ പിടിയാലായത്. ഇംഗ്ലണ്ട് ആന്‍റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവസാനമായി രോഗബാധിതനായിരിക്കുന്നത് ഇംഗ്ലീഷ് ഓപ്പണർ ഡൊമനിക് സിബ്ലിക്കാണ്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സിബ്ലി 29 റണ്‍സ് മാത്രമാണ് നേടിയത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനം; രോഗങ്ങള്‍ വെല്ലുവിളിയായി ഇംഗ്ലണ്ട് ടീം
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായ 11 ഇംഗ്ലീഷ് താരങ്ങൾക്ക് രോഗം ബാധിച്ചു. അവസാനമായി ഓപ്പണർ ഡൊമനിക് സിബ്ലിക്കാണ് രോഗം ബാധിച്ചത്
നേരത്തെ ഒല്ലി പോപ്, ക്രിസ് വോക്‌സ്, ജാക്ക് ലീച്ച് എന്നിവർക്ക് രോഗം ബാധിച്ചു. ഇതേ തുടർന്ന് സന്ദർശകർക്ക് സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റ് നഷ്ടമായിരുന്നു. 107 റണ്‍സിന്‍റെ പരാജയമാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. സ്‌റ്റുവർട്ട് ബ്രോഡ്, ജോഫ്രാ ആർച്ചർ എന്നിവർക്ക് ആദ്യ മത്സരം നഷ്‌ടമായിരുന്നു. ജോ ഡെന്‍ലി, മാർക്ക് വുഡ് എന്നിവരും രോഗത്തിന്‍റെ പിടിയിലാണ്. ക്രെയ്‌ഗ് ഓവർട്ടണ്‍, ഡോം ബെസ് എന്നിവരെ അടുത്ത മത്സരത്തിന് മുന്നോടിയായി ടീമിന്‍റെ ഭാഗമാകാന്‍ വിളിച്ചിട്ടുണ്ട്. ഇരുവരും അടുത്ത ബുധനാഴ്‌ച ടീമിനൊപ്പം ചേരും. നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്‍റി-20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം.