സതാംപ്‌റ്റണ്‍: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ഞായറാഴ്‌ച തുടക്കമാകും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായി രണ്ട് ജയങ്ങള്‍ സ്വന്തമാക്കി പരമ്പര നേടാനാകും ആതിേഥയരുടെ ശ്രമം. മത്സരം വൈകിട്ട് 06.45ന് സതാംപ്‌റ്റണില്‍ ആരംഭിക്കും. മധ്യനിരയിലാണ് ഇരു ടീമുകള്‍ക്കും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നത്.
ഓസിസിനെതിരെ സതാംപ്‌റ്റണില്‍ ടി20 പരമ്പരക്കായി ഇംഗ്ലണ്ട് - southampton t20 news
മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് 1-0ത്തിന്‍റെ ലീഡ് സ്വന്തമാക്കി
കൂടുതല്‍ വായനക്ക്: ഓസിസിന് അടിതെറ്റി; സതാംപ്‌റ്റണില്‍ ഇംഗ്ലണ്ടിന് രണ്ട് റണ്‍സിന്‍റെ ജയം
കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലീഷ് നിരയില്‍ 44 റണ്‍സെടുത്ത ജോസ് ബട്ട്‌ലറും അര്‍ദ്ധസെഞ്ച്വറിയോടെ 66 റണ്‍സെടുത്ത ഡേവിഡ് മലാനും 14 റണ്‍സെടുത്ത ക്രിസ് ജോര്‍ദാനും മാത്രമെ രണ്ടക്കം കടന്നുള്ളൂ. ഓസിസ് നിരയിലും സമാന പാത പിന്തുടര്‍ന്നു. ഓപ്പണര്‍മാരാണ് ഓസിസ് നിരയില്‍ തിളങ്ങിയത്. ഡേവിഡ് വാര്‍ണര്‍ അര്‍ദ്ധസെഞ്ച്വറിയോടെ 58 റണ്‍സെടുത്തപ്പോള്‍ 32 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ച് 46 റണ്‍സുമെടുത്തു. ഇരുവരെയും കൂടാതെ സ്‌മിത്തും മാര്‍ക്കസ് സ്റ്റോയിന്‍സും മാത്രമാണ് രണ്ടക്കം കടന്നത്.