മാഞ്ചസ്റ്റര്‍:പരമ്പരകളിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെടുന്നുവെന്ന പേരുദോഷം ഇല്ലാതാക്കാന്‍ ഓള്‍ഡ് ട്രാഫോഡില്‍ ജോ റൂട്ടും കൂട്ടരും പൊരുതുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 277 റണ്‍സെന്ന വിജയ ലക്ഷം പിന്തുടര്‍ന്ന് ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് അവസാനം വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 105 റണ്‍സെടുത്തു. ആറ് റണ്‍സെടുത്ത ഒലി പോപ്പും റണ്ണൊന്നും എടുകാകതെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്ടലറുമാണ് ക്രീസില്‍.
മാഞ്ചസ്റ്ററില്‍ ജയത്തിനായി ഇംഗ്ലണ്ട് പൊരുതുന്നു - ഓള്‍ഡ് ട്രാഫോഡ് വാര്‍ത്ത
ഒരു ദിവസം കൂടി ശേഷിക്കെ ഓള്‍ഡ് ട്രാഫോഡില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 170 റണ്‍സ് കൂടി വേണം.
42 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടിന്‍റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് 100 കടന്നത്. ഇംഗ്ലണ്ട് 96 റണ്‍സെടുത്തപ്പോഴാണ് നസീം ഷായുടെ പന്തില്‍ ബാബര്‍ അസമിന് ക്യാച്ച് വഴങ്ങി റൂട്ട് പുറത്തായത്. ഓപ്പണര്‍മാരായ റോറി ബേണ്‍സ് 10 റണ്‍സെടുത്തും ഡോം സിബ്ലി 36 റണ്‍സെടുത്തും പുറത്തായി. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഒമ്പത് റണ്‍സെടുത്തും കൂടാരം കയറി. യാസിര്‍ ഷാ രണ്ട് വിക്കറ്റും മുഹമ്മദ് അബ്ബാസ് ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ രണ്ടാം ഇന്നിങ്ങ്സ് ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാന്‍ നാലാം ദിനം 169 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റും ക്രിസ് വോക്സ് ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. ജോഫ്ര ആര്‍ച്ചര്‍ ഡോം ബെസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. പാക് മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ എട്ടാമനായി ഇറങ്ങി 33 റണ്‍സെടുത്ത യാസിര്‍ഷാ ടോപ്പ് സ്‌കോററായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലീഷ് പേസര്‍മാര്‍ സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാക്കി. ഒരു ദിനം കൂടി ശേഷിക്കവെ 170 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ ഇംഗ്ലണ്ടിന് മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ജയിച്ച് തുടങ്ങാം.