മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് മാറുമ്പോൾ വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആവേശജയം. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 113 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. കരീബിയന്‍സിന് ജയിക്കാന്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 312 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ അവസാന ദിവസം 198 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസ് പടയെ ഇംഗ്ലീഷ് ബൗളേഴ്‌സ് എറിഞ്ഞിട്ടു.
മൂന്ന് വിക്കറ്റ് വീഴ്‌ത്തുകയും രണ്ട് ഇന്നിങ്ങ്‌സിലുമായി 252 റണ്‍സ് എടുക്കുകയും ചെയ്‌ത ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് കളിയിലെ താരം. ആദ്യ ഇന്നിങ്ങ്‌സില്‍ സ്‌റ്റോക്‌സ് സെഞ്ച്വറിയോടെ 176 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ അതിവേഗ അര്‍ദ്ധ സെഞ്ച്വറിയോടെ 78 റണ്‍സെടുത്തു. രണ്ട് ഇന്നിങ്ങ്സിലും സ്റ്റോക്സായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റൂവര്‍ട്ട് ബോര്‍ഡ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ക്രിസ് വോക്‌സ്, ഡോം ബെസ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സാം കുറാന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ അഞ്ചാം ദിവസം മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 129 റണ്‍സെടുത്ത ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിൻഡീസിന്‍റെ രണ്ടാം ഇന്നിങ്ങ്‌സില്‍