ചെന്നൈ:ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. ബുധനാഴ്‌ച ശ്രീലങ്കയിൽ നിന്നെത്തിയ ടീമിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കിയിരുന്നു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി - ind vs eng
പരമ്പര തുടങ്ങും വരെ ഓരോ മൂന്നു ദിവസം കൂടുമ്പോഴും ഇരു ടീമിലേയും കളിക്കാരെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും.
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മാച്ച്. ആദ്യ രണ്ട് ടെസ്റ്റ് മാച്ചും ചെന്നൈയിൽ ആണ്. പരമ്പര തുടങ്ങും വരെ ഓരോ മൂന്നു ദിവസം കൂടുമ്പോഴും ഇരു ടീമിലേയും കളിക്കാരെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും. ബുധനാഴ്‌ച വൈകിട്ടോടെ ഇരു ടീമുകളും ലീല പാലസിൽ ബയോ ബബിളിൽ പ്രവേശിച്ചു. നാലു ടെസ്റ്റും അഞ്ച് ട്വന്‍റി-20യും മൂന്ന് ഏകദിനവുമാണ് ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനത്തിൽ ഉള്ളത്.