കേരളം

kerala

ETV Bharat / sports

ചതുർദിന ടെസ്‌റ്റ്; പിന്തുണയുമായി ഇംഗ്ലണ്ട് - ലണ്ടന്‍ വാർത്ത

ടെസ്‌റ്റ് മത്സരം നാല് ദിവസമായി ചുരുക്കുന്നതിലൂടെ സമയലാഭവും താരങ്ങൾക്ക് കൂടുതല്‍ വിശ്രമ സമയവും ലഭിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍റ് വെയില്‍സ് ക്രിക്കറ്റ് ബോർഡ്

ECB NEWS  four-day Test NEWS  London NEWS  ICC NEWS  ഐസിസി വാർത്ത  ചതുർദിന ടെസ്‌റ്റ് വാർത്ത  ലണ്ടന്‍ വാർത്ത  ഇസിബി വാർത്ത
ഈസിബി

By

Published : Jan 1, 2020, 1:38 PM IST

ലണ്ടന്‍:ചതുർദിന ടെസ്‌റ്റ് മത്സരമെന്ന ആശയത്തെ പിന്തുണച്ച് ഇംഗ്ലീഷ് ആന്‍റ് വെയില്‍സ് ക്രിക്കറ്റ് ബോർഡ്. ടെസ്‌റ്റ് മത്സരം നാല് ദിവസമായി ചുരുക്കുന്ന സങ്കല്‍പത്തെ പിന്തുണക്കുന്നതായി ബോർഡ് വക്താവ് പറഞ്ഞു. അതേസമയം ഈ നീക്കം ടെസ്‌റ്റ് ക്രിക്കറ്റിന്‍റെ പൈതൃതത്തെ വെല്ലുവിളിക്കുന്നതിനെ കുറിച്ച് ആശങ്കയുള്ളവർക്കും ആരാധകർക്കും വൈകാരികവിഷയം കൂടിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ടെസ്‌റ്റ് മത്സരങ്ങളുടെ ഭാവിയാണ് ഏറ്റവും പ്രധാനപെട്ട വിഷയം. ടെസ്‌റ്റ് കാണികൾക്ക് മുന്നിലെത്തിക്കാനായി പുതിയ വേദികൾ തേടും.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം.

2023-ല്‍ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ചതുർദിന ടെസ്‌റ്റ് മത്സരം നടത്താനാണ് ഐസിസി നീക്കം. ഇതിനായുള്ള ഒരുക്കങ്ങൾ ഐസിസി ആരംഭിച്ചു. ചതുർദിന ടെസ്‌റ്റ് നടപ്പാക്കിയാല്‍ സമയം ലാഭിക്കാമെന്നും താരങ്ങൾക്ക് കൂടുതല്‍ വിശ്രമസമയം ലഭിക്കുമെന്നും ഇസിബി വ്യക്തമാക്കി. ഈ വർഷം ആദ്യം ലോഡ്‌സില്‍ ഇംഗ്ലണ്ടും അയർലാന്‍റും തമ്മില്‍ ചതുർദിന ടെസ്‌റ്റ് മത്സരം കളിച്ചിരുന്നു.

ABOUT THE AUTHOR

...view details