കേരളം

kerala

ETV Bharat / sports

ലോർഡ്‌സിലെ മണ്ണില്‍ കിവികളുടെ കണ്ണീർ വീണ ദിനം - ലോർഡ്സ്

ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തില്‍ ദൗർഭാഗ്യവും അമ്പയറിങിലെ പിഴവുകളും കൂടിച്ചേർന്നപ്പോൾ ന്യൂസിലൻഡിന് കിരീടം ഇനിയും അകലെയായി.

dramatic ODI World Cup final
ലോർഡ്‌സിലെ മണ്ണില്‍ കിവികളുടെ കണ്ണീർ വീണ ദിനം

By

Published : Jul 14, 2020, 12:53 PM IST

Updated : Jul 14, 2020, 1:27 PM IST

ലോർഡ്‌സ്: ക്രിക്കറ്റിന് ജന്മം നല്‍കിയ മണ്ണില്‍ ഇംഗ്ലീഷുകാർ ആദ്യമായി ലോക കിരീടം നേടിയപ്പോൾ അത് ക്രിക്കറ്റ് ചരിത്രത്തിന്‍റെ ഭാഗം. ജൂലായ് 14ന് ഒരു വർഷം പിന്നിടുമ്പോൾ ഫൈനലില്‍ ഏറ്റുമുട്ടിയ ഇംഗ്ലണ്ടിന് മധുരിക്കുന്ന ഓർമകളും ന്യൂസിലൻഡിന് നഷ്ടസ്വപ്നങ്ങളുമാണ് ലോർഡ്‌സ് നല്‍കിയത്. ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ ലോക ക്രിക്കറ്റ് ഉയർത്തുമ്പോൾ ലോർഡ്‌സ് മൈതാനത്ത് വീണത് ക്രിക്കറ്റിനെ ഹൃദയം കൊണ്ട് സ്നേഹിച്ച കിവീസ് നായകൻ കെയ്‌ൻ വില്യംസന്‍റെ കണ്ണീരു കൂടിയാണ്. ലോകക്രിക്കറ്റിലെ ക്ലാസിക് ഫൈനലാണ് കഴിഞ്ഞ വർഷം ജൂലായ് 14ന് ലോർഡ്‌സില്‍ അരങ്ങേറിയത്. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരം അവിടെയും സമനിലയായപ്പോൾ ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടം ഉയർത്തി. സ്കോർ: ന്യൂസിലൻഡ് -241/8 (50.)), ഇംഗ്ലണ്ട്- 241ഓൾഔട്ട്(50.0).

ഇതോടെ സൂപ്പർ ഓവറിലേക്ക് മത്സരം നീങ്ങി. ആദ്യം ബൗൾ ചെയ്തത് ന്യൂസിലൻഡ്. സ്റ്റോക്സും ബട്‌ലറും ചേർന്ന് 15 റൺസെടുത്തു. ന്യൂസിലൻഡ് ബാറ്റിങില്‍ ജോഫ്രെ ആർച്ചർ ബൗൾ ചെയ്തു. അവസാന പന്തില്‍ രണ്ട് റൺസ് വിജയലക്ഷ്യത്തിലേക്ക് ഓടിയെത്താൻ കിവീസ് ബാറ്റ്സ്‌മാൻമാർക്ക് കഴിയാതെ പോയപ്പോൾ വിജയവും കിരീടവും ഇംഗ്ലണ്ടിന്. ബെൻ സ്റ്റോക്സ് കളിയിലെ കേമനായപ്പോൾ ടൂർണമെന്‍റില്‍ ഉടനീളം ന്യൂസിലാൻഡിനെ മുന്നില്‍ നിന്ന് നയിച്ച കെയ്‌ൻ വില്യംസൺ ടൂർണമെന്‍റിലെ താരമായി. ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തില്‍ ദൗർഭാഗ്യവും അമ്പയറിങിലെ പിഴവുകളും കൂടിച്ചേർന്നപ്പോൾ ന്യൂസിലൻഡിന് കിരീടം ഇനിയും അകലെയായി.

Last Updated : Jul 14, 2020, 1:27 PM IST

ABOUT THE AUTHOR

...view details