ധാക്ക:ഇന്ത്യന്‍ താരം മഹേന്ദ്രസിങ് ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായന്‍ അക്ബർ അലി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കിരീടം സ്വന്തമാക്കിയത്. ഇരുവരും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍മാർ ആയതിനാലാണ് മാധ്യമങ്ങളും ആരാധകരും ഇത്തരം ഒരു താരതമ്യത്തിന് മുതിരുന്നത്. ഫൈനല്‍ മത്സരത്തില്‍ അക്‌ബർ പുറത്താകാതെ 43 റണ്‍സെടുത്തത് ബംഗ്ലാദേശിന്‍റെ കിരീട നേട്ടത്തില്‍ നിർണായകമായി. ധോണിയെ പോലെ മത്സരാവസാനം വരെ അക്ഷോഭ്യനായി നിലകോള്ളാനും താരത്തിനായി.
ധോണിയുമായി താരതമ്യം ചെയ്യരുത്: അക്‌ബർ അലി
ഇന്ത്യക്കെതിരായ ഫൈനല്‍ മത്സരത്തില്‍ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനുമായ അക്‌ബർ അലി പുറത്താകാതെ 43 റണ്‍സെടുത്തത് ബംഗ്ലാദേശിന്‍റെ കിരീട നേട്ടത്തില്‍ നിർണായകമായി
നേരത്തെ 2011-ല്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ പുറത്താകാതെ 91 റണ്‍സെടുത്തത് ഇന്ത്യന്‍ വിജയത്തിലും നിർണായക പങ്കാണ് വഹിച്ചത്. രണ്ട് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.
തന്നെ ധോണിയുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് പറഞ്ഞ അക്ബർ ഇതിന് ഒരു ഇന്നിങ്സിലെ പ്രകടനം മാത്രം മതിയാവില്ലെന്നും താരം പറഞ്ഞു. ലോകകപ്പിലെ നായകനായി സച്ചിനെ തെരഞ്ഞെടുത്തിരുന്നു. ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ നയിക്കാനുള്ള കഴിവാണ് പുരസ്‌കാരത്തിനുള്ള യോഗ്യതയായി കണ്ടെത്തിയത്.