കേരളം

kerala

ETV Bharat / sports

ധോണി ടി20 ലോകകപ്പ് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു: കെ ശ്രീകാന്ത് - കെ ശ്രീകാന്ത് വാർത്ത

ഐപിഎല്‍ അനിശ്ചിതമായി മാറ്റിവെച്ച സ്ഥിതിക്ക് ലോകകപ്പ് ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നാണ് സൂചന

K Srikkanth news  dhoni news  കെ ശ്രീകാന്ത് വാർത്ത  ധോണി വാർത്ത
ധോണി

By

Published : Apr 19, 2020, 11:25 PM IST

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉൾപ്പെട്ടുകാണാന്‍ ആഗ്രഹിക്കുന്നതായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ ശ്രീകാന്ത്. താന്‍ ധോണിയുടെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ സ്റ്റാറ്റസ്

ധോണി രാജ്യത്തിന് വേണ്ടി ഏറെ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീകാന്ത് കഴിഞ്ഞ ദിവസത്തെ അവസാനത്തെ പന്ത് ഇന്നത്തെ ചരിത്രമാണെന്നും കൂട്ടിച്ചേർത്തു. പുതിയ ദിവസം പുതുതായി തുടങ്ങേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ടി20 ലോകകപ്പ് കളിക്കുകയാണെങ്കില്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കപ്പെടും. ആരെ കുറിച്ച് വേണമെങ്കിലും അഭിപ്രായം പറയാന്‍ നമുക്ക് സ്വാതന്ത്രമുണ്ട്. എന്നാല്‍ തീരുമാനം എടുക്കാന്‍ താന്‍ ഇന്ത്യന്‍ ടീം സെലക്‌ടർ സുനില്‍ ജോഷിയല്ല. താന്‍ ധോണിയുടെ ആരാധകനാണ്. അദ്ദേഹം ടീമിലെത്തണമെന്ന് ആഗ്രഹിക്കുന്നു, അത്രമാത്രം.

അതേസമയം ഐപിഎല്‍ അനിശ്ചിതമായി മാറ്റിവെച്ച സ്ഥിതിക്ക് ലോകകപ്പ് ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണിയെ ഇന്ത്യന്‍ ടീമിലേക്ക് സെലക്‌ട് ചെയ്യാനുള്ള വഴികളും അടയാനാണ് സാധ്യത. ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചാകും ധോണിയെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരഗണിക്കുകയെന്ന് നിരവധി പേർ ഇതിനകം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും അകാരണമായി വിട്ടുനില്‍ക്കുകയാണ്. കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവർക്ക് നിശ്ചിത ഓവർ മത്സരങ്ങളില്‍ മികച്ച് അനുഭവ സമ്പത്തുണ്ട്. ഇത്തരം സാഹചര്യത്തില്‍ ടി20 ലോകകപ്പില്‍ സെലക്‌ടർമാർ ധോണിക്ക് പകരം ഇരുവർക്കും കൂടുതല്‍ പരിഗണന നല്‍കിയേക്കുമെന്നും കെ ശ്രീകാന്ത് കൂട്ടിച്ചേർത്തു.

2020 ഒക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കേണ്ടത്. ധോണിയുടെ കീഴിലാണ് ടീം ഇന്ത്യ ടി20, ഏകദിന ലോകകപ്പുകളും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയത്. 38 വയസുള്ള ധോണി നിലവില്‍ ക്രിക്കറ്റിന് പുറത്തെ ജീവിതം ആസ്വദിക്കുകയാണ്. നേരത്തെ 2019-ലെ ഏകദിന ലോകകപ്പിന്‍റെ സമയത്ത് ഉൾപ്പെടെ ധോണി നിരവധി വിമർശനങ്ങൾക്ക് ഇരയായിരുന്നു. അദ്ദേഹത്തിന്‍റെ ബാറ്റിങ് പ്രകടനം ഉൾപ്പെടെ വിമർശിക്കപ്പെട്ടു. ഈ വർഷത്തെ ബിസിസിഐയുടെ കളിക്കാർക്കായുള്ള വാർഷിക കരാറിലും ധോണിയെ ഉൾപ്പെടുത്തിയില്ല.

ABOUT THE AUTHOR

...view details