മുംബൈ:രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി മഹേന്ദ്രസിങ് ധോണി. ‘ഈ ചോദ്യം അടുത്ത ജനുവരി വരെ ചോദിക്കരുതെന്നായിരുന്നു ധോണിയുടെ മറുപടി'. മുംബൈയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധോണി. വേദിയില്‍ വെച്ച് ക്രിക്കറ്റുമായി ബന്ധപ്പെട്ട രണ്ട് പ്രിയപ്പെട്ട ഓർമ്മകളും ധോണി പങ്കുവെച്ചു.
2011 ലോകകപ്പ് ഫൈനലില്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ലഭിച്ച പിന്തുണയെ കുറിച്ചുള്ള ഒർമ്മകളും അദ്ദേഹം പങ്കുവെച്ചു. മത്സരം അവസാനിക്കാനിരിക്കെ സ്‌റ്റേഡിയത്തില്‍ എത്തിയവർ വന്ദേമാതരം ചൊല്ലാനാരംഭിച്ചു.
അപൂർവ്വമായ രണ്ട് നിമിഷങ്ങളാണ് ഇവ. ഈ ഓർമ്മകൾ ഹൃദയത്തോട് ചേർത്ത് വെക്കുന്നതായും ധോണി കൂട്ടിചേർത്തു.
2007 ട്വന്‍റി-20 ലോകകപ്പ് നേടിയ ശേഷം ലഭിച്ച സ്വീകരണത്തെ കുറിച്ചായിരുന്നു അതിലൊന്ന്. തുറന്ന ബസില്‍ സഞ്ചരിച്ച ടീമിന് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. മറൈന്‍ ഡ്രൈവ് ആരാധകരാല്‍ നിറഞ്ഞതായും ധോണി ഓർമ്മിച്ചെടുത്തു.