ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ആഹ്ളാദ പ്രകടനം കൊണ്ട് ശ്രദ്ധേയനായ താരമാണ് വെസ്റ്റിൻഡീസ് പേസ് ബൗളർ ഷെല്‍ഡൺ കോട്രെല്‍. ഓരോ തവണ വിക്കറ്റെടുക്കുമ്പോഴും സൈനികരെ പോലെ ഗ്രൗണ്ടില്‍ സല്യൂട്ട് അടിച്ച് കോട്രെല്‍ ആഘോഷിച്ചിരുന്നു. ഇത്തവണ ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയുടെ സൈനിക സേവനത്തെ പ്രശംസിച്ചാണ് കോട്രെല്‍ വാർത്തകളില്‍ നിറഞ്ഞത്.
ധോണിയുടെ സൈനിക സേവനത്തിന് വിൻഡീസ് താരത്തിന്‍റെ സല്യൂട്ട് - ms dhoni
സൈനിക സൈവനത്തിനായി ക്രിക്കറ്റില്‍ നിന്ന് രണ്ട് മാസം അവധിയെടുത്ത ധോണി എല്ലാവർക്കും പ്രചോദനം ആണെന്ന് കോട്രെല്‍ ട്വിറ്ററില്‍ കുറിച്ചു. ഈ മനുഷ്യൻ ഗ്രൗണ്ടിലെ പ്രചോദനമാണ്. അതു മാത്രമല്ല, രാജ്യസ്നേഹിയാണെന്നും തെളിയിച്ചിരിക്കുന്നു.
![ധോണിയുടെ സൈനിക സേവനത്തിന് വിൻഡീസ് താരത്തിന്‍റെ സല്യൂട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3980755-837-3980755-1564403962114.jpg)
സൈനിക സൈവനത്തിനായി ക്രിക്കറ്റില്‍ നിന്ന് രണ്ട് മാസം അവധിയെടുത്ത ധോണി എല്ലാവർക്കും പ്രചോദനം ആണെന്ന് കോട്രെല്‍ ട്വിറ്ററില്‍ കുറിച്ചു. ഈ മനുഷ്യൻ ഗ്രൗണ്ടിലെ പ്രചോദനമാണ്. അതു മാത്രമല്ല, രാജ്യസ്നേഹിയാണെന്നും തെളിയിച്ചിരിക്കുന്നു. ക്രിക്കറ്റിനേക്കാൾ രാജ്യത്തെ സ്നേഹിക്കുന്നവൻ എന്നാണ് കോട്രെല്‍ ട്വിറ്ററില്‍ എഴുതി. ധോണി ഓണററി ലഫ്റ്റനന്‍റ് കേണല്‍ പദവി സ്വീകരിക്കുന്ന വീഡിയോയും കോട്രെല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജമൈക്കൻ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥൻ കൂടിയാണ് ഷെല്‍ഡൺ കോട്രെല്‍. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് പിൻമാറിയ ധോണി ജമ്മുകശ്മീരില്‍ ഇന്ത്യൻ സൈന്യത്തിനൊപ്പമുണ്ടാകുമെന്നാണ് വിവരം. ഇന്ത്യയ്ക്കെതിരായ വിൻഡീസ് ടീമില്‍ കോട്രെല്‍ ഇടംപിടിച്ചിട്ടുണ്ട്.