ഗുവാഹത്തി: ട്വന്‍റി-20 ലോകകപ്പാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാന്‍. ശ്രീലങ്കക്കെതിരെയുള്ള ഇന്‍ഡോർ ട്വന്‍റി-20ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ധവാന്‍. പരിക്കില്‍ നിന്നും മുക്തനായി അടുത്തിടെയാണ് താരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്.
ലക്ഷ്യം ലോകകപ്പ് ; പ്രകടനം മെച്ചപ്പെടുത്തുമെന്ന് ശിഖർ ധവാന്‍ - ശിഖർ വാർത്ത
പരിക്കില്‍ നിന്നും മുക്തനായ ശേഷം ശ്രീലങ്കക്ക് എതിരായ ട്വന്‍റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ശിഖർ ധവാന് കളിക്കാനായിരുന്നില്ല
ഞായറാഴ്ച്ച നടന്ന ഗുവാഹത്തി ട്വന്‍റി-20 അപ്രതീക്ഷിതമായി എത്തിയ മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇതേ തുടർന്ന് താരത്തിന് കളത്തിലിറങ്ങാനായില്ല. രാജ്യത്തിനായി കൂടുതല്‍ റണ്‍സ് നേടാനാണ് ആഗ്രഹമെന്ന് ധവാന്‍ പറഞ്ഞു. കഴിഞ്ഞ വർഷം പരിക്കുകളുടെതായിരുന്നുവെന്നും താരം പറഞ്ഞു. ശുഭാപ്‌തി വിശ്വാസമുണ്ട്. പുതിയ ഷോട്ടുകൾ പരിശീലിക്കുകയാണ്. മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും താരം പറഞ്ഞു. ധവാന് പരിക്കേറ്റ് പുറത്തിരുന്നതിനെ തുടർന്ന് ഓപ്പണിങ് ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ കെഎല്‍ രാഹുലും രോഹിത് ശർമ്മയും മികച്ച് പ്രകടനമാണ് കാഴ്ച്ചവെച്ചത്.