ലോക്ക് ഡൗണ്‍ കാലത്ത് മകനൊപ്പം നൃത്തം ചെയ്‌ത് ധവാന്‍ - ശിഖർ ധവാന്‍ വാർത്ത
മകന്‍ സൊരാവറുമൊത്ത് ഡാഡി കൂൾ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന ദൃശ്യമാണ് ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാന്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്
ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാലത്ത് കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിനുള്ളില്‍ ജീവിതം ആഘോഷമാക്കി മാറ്റുകയാണ് ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാന്‍. വീട്ടുജോലികളില്‍ സഹായിച്ചും കുട്ടികൾക്കൊപ്പം കളിച്ചുമാണ് ധവാന്‍ കൊവിഡ് 19നെ തുടർന്നുള്ള ലോക്ക് ഡൗണ്‍ കാലം ആസ്വദിക്കുന്നത്. ലോക്ക് ഡൗണിന്‍റെ വിരസത അകറ്റാന്‍ രസകരമായ സന്ദർഭങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെക്കാനും താരം മറന്നില്ല. ഇത്തവണ മകന്‍ സൊരാവറുമൊത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഡാഡി കൂൾ എന്ന ബോളിവുഡ് ഗാനത്തിനൊപ്പമാണ് ഇരുവരും ചേർന്ന് ചുവടുവെച്ചത്.