ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 30-ാം മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കേറ്റ റിഷഭ് പന്ത് ഡല്‍ഹിക്ക് വേണ്ടി ഇന്നും കളിക്കില്ല. ഒരു മാറ്റവുമായാണ് ഡല്‍ഹി ഇന്നിറങ്ങുന്നത്. പേസ് ബൗളർ ഹർഷല്‍ പട്ടേലിന് പകരം തുഷാർ ദേശ്‌പാണ്ഡെ ടീമില്‍. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച അതേ ടീമുമായാണ് രാജസ്ഥാൻ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുന്നത്. പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്തും രാജസ്ഥാൻ റോയല്‍സ് ഏഴാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാകും ഡല്‍ഹിയുടെ ശ്രമം. അതേസമയം, വിജയം തുടർ തോല്‍വികളില്‍ നിന്ന് കരകയറിയ രാജസ്ഥാൻ ജയം തുടരാനാകും ഇന്ന് ശ്രമിക്കുക.
ടീം: