കാന്‍ബറ: അന്താരാഷ്‌ട്ര കരിയറിലെ പ്രഥമ ടി20യില്‍ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍. ഓസ്‌ട്രേലിയക്ക് എതിരെ കാന്‍ബറയില്‍ നടന്ന മത്സരത്തിലെ 11ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ വിക്കറ്റാണ് നടരാജന്‍ സ്വന്തം പേരില്‍ കുറിച്ചത്.
ടി20യിലും നടരാജ വൈഭവം; അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റ് - ഇന്ത്യ vs ഓസ്‌ട്രേലിയ ടി20 ടീം
നേരത്തെ ഏകദിന മത്സരത്തിലും അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ ടി നടരാജന്‍ വിക്കറ്റ് സ്വന്തമാക്കിയിരുന്നു

നടരാജന്
നടരാജന് തന്‍റെ രണ്ടാമത്തെ ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് മാക്‌സ്‌വെല്ലിനെ കൂടാരം കയറ്റിയത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെയാണ് ടി നടരാജന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരം ലഭിച്ചത്.
കാന്‍ബറയില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സെടുത്തു. 30 റണ്‍സെടുത്ത ഹെന്‍ട്രിക്വിസും ഒരു റണ്‍സെടുത്ത അബോട്ടുമാണ് ക്രീസില്‍.