കേരളം

kerala

ETV Bharat / sports

ഡികോക്ക് 3ടി ക്രിക്കറ്റിനില്ല - de kock news

ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം നായകന്‍ ക്വിന്‍റണ്‍ ഡികോക്ക് 3ടി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് അറിയിച്ചത്

ഡി കോക്ക് വാര്‍ത്ത  3ടി ക്രിക്കറ്റ് വാര്‍ത്ത  de kock news  3t cricket news
ഡികോക്ക്

By

Published : Jul 18, 2020, 5:12 PM IST

സെഞ്ചൂറിയന്‍:ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം നായകന്‍ ക്വിന്‍റണ്‍ ഡികോക്ക് 3ടി ക്രിക്കറ്റിനില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് അവസാന നിമിഷം അദ്ദേഹം മത്സരത്തില്‍ നിന്നും വിട്ടുനിന്നത്. ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നെല്‍സണ്‍ മണ്‍ഡേലയുടെ ജന്മദിനമായ ജൂലൈ 18ന് സെഞ്ചൂറിയനില്‍ നടക്കുന്ന മത്സരത്തിന് നിരവധി സവിശേഷതകളാണ് ഉള്ളത്. ഓരേസമയം മൂന്ന് ടീമുകളാണ് മാറ്റുരക്കുന്നത്.

3ടി ക്രിക്കറ്റ്; കൗതുകം നിറച്ച് ഗ്രൗണ്ടിലേക്ക്

https://www.etvbharat.com/malayalam/kerala/sports/cricket/cricket-top-news/3t-cricket-to-the-ground-full-of-curiosity/kerala20200716181717452

ഡികോക്ക് പിന്‍മാറിയ സാഹചര്യത്തില്‍ കൈറ്റ്‌സിനെ നയിക്കുന്നത് തെംബ ബാവുമയാണ്. വര്‍ണ വിവേചനത്തിനെതിരായ ടീം അംഗങ്ങളും സംഘാടകരും ഉള്‍പ്പെടെ മുട്ടുകുത്തി മുഷ്‌ടിയുയര്‍ത്തി പ്രതിഷേധിച്ച ശേഷമാണ് ടി3 ക്രിക്കറ്റ് ആരംഭിച്ചത്. 36 ഓവറുള്ള മത്സരത്തില്‍ 24 ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മാറ്റുരക്കുന്നത്. 18 ഓവറുകളുള്ള രണ്ട് പകുതികളിലായി നടക്കുന്ന 3ടി ക്രിക്കറ്റില്‍ ഈഗിള്‍സ്, കിങ്ഫിഷേഴ്സ്, കൈറ്റ്സ് എന്നീ ടീമകുകളാണ് പങ്കെടുക്കുന്നത്.

ABOUT THE AUTHOR

...view details