ന്യൂഡല്‍ഹി: റിട്ടയേഡ് ജസ്റ്റിസ് ദീപക് വര്‍മയെ ഡല്‍ഹി ഡിസ്ട്രിക്‌ട് ക്രിക്കറ്റ് അസോസിയേഷന്‍ ഓംബുഡ്‌സ്‌മാനായി തെരഞ്ഞെടുത്തു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ജനുവരി പതിമൂന്നിന് നടക്കും. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് തിരുമാനം. അഞ്ച് കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായതെന്നും ഈ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുത്തതായും സഞ്ജയ് ഭരദ്വാജ് പറഞ്ഞു. ഏറെ പ്രശ്നങ്ങള്‍ക്കൊടുവിലാണ് യോഗത്തില്‍ തീരുമാനങ്ങള്‍ എടുത്തത്.
ജസ്റ്റിസ് ദീപക് വര്‍മ ഡിഡിസിഎ ഓംബുഡ്സ്മാന്‍ - റിട്ട. ജസ്റ്റിസ് ദീപക് വര്‍മ്മ
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് തിരുമാനം
റിട്ട. ജസ്റ്റിസ് ദീപക് വര്‍മ്മ ഡിഡിസിഎ ഓംബുഡ്സ്മാന്‍
ജോയിന്‍റ് സെക്രട്ടറി രാജന്‍ മഞ്ചന്ദക്കെതിരെ കൗണ്‍സില്‍ അംഗങ്ങള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. വിയോജിപ്പുകള്‍ മറികടന്നാണ് യോഗം അജണ്ട ചര്‍ച്ച ചെയതത്. അജണ്ടയിലെ ആദ്യ രണ്ട് പോയിന്‍റുകളും അക്കൗണ്ടുമായി ബന്ധപ്പെട്ടതായിരുന്നു. മൂന്നാമത്തേത് ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ടതായിരുന്നു. അഞ്ചാമതായാണ് ഓംബുഡ്‌സ്‌മാന്‍ നിയമനമെന്നും അദ്ദേഹം പറഞ്ഞു.