ഐപിഎല്ലില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിംഗിനയച്ചു. ആദ്യ അഞ്ച് കളിയിലും പരാജയപ്പെട്ട ബാംഗ്ലൂർ സീസണിലെ ആദ്യ ജയം തേടിയാണ് ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങുന്നത്.
ഇരുടീമിലും മാറ്റങ്ങളില്ല. കഴിഞ്ഞ കളിയിൽ സൺറൈസേഴ്സിനോട് തോറ്റ ഡൽഹി വിജയവഴിയിൽ തിരിച്ചെത്താൻ ഉറച്ചാണ് ആർസിബിക്ക് എതിരെ ഇറങ്ങിയത്. ഇന്നത്തെ മത്സരം വിരാട് കോലിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ബാറ്റിംഗ് നിരയും കോലിയും ഫോമിലേക്ക് ഉയർന്നെങ്കിലും ഫീൽഡിങ്ങും ബൗളിങ്ങുമാണ് ആര്‍സിബിയുടെ തലവേദന. എന്നാൽ ടൂർണമെന്‍റിന്‍റെ തുടക്കത്തിലെ മികവ് പുറത്തെടുക്കാൻ ഡല്‍ഹിക്ക് കഴിയുന്നില്ല. ഐപിഎല്ലിൽ ഇരുടീമുകളും 22 തവണ ഏറ്റുമുട്ടിയപ്പോൾ 15 തവണ ബാംഗ്ലൂരും ഏഴ് തവണ ഡല്‍ഹിയും വിജയിച്ചു.