കേരളം

kerala

ETV Bharat / sports

അധികം വൈകാതെ ടി-20ല്‍ നിന്ന് വിരമിക്കും: ഡേവിഡ് വാർണർ - ടി-20

തുടർച്ചയായി വരാനിരിക്കുന്ന രണ്ട് ടി-20 ലോകകപ്പുകൾക്ക് ശേഷമായിരിക്കും വിരമിക്കല്‍

അധികം വൈകാതെ ടി-20ല്‍ നിന്ന് വിരമിക്കും: ഡേവിഡ് വാർണർ
അധികം വൈകാതെ ടി-20ല്‍ നിന്ന് വിരമിക്കും: ഡേവിഡ് വാർണർ

By

Published : Feb 11, 2020, 8:54 PM IST

സിഡ്‌നി: ടി-20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി താൻ കുട്ടിക്രിക്കറ്റ് മതിയാക്കുകയാണെന്ന് വാർണർ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അലൻ ബോർഡർ പുരസ്‌കാരം വാങ്ങിയതിന് ശേഷം സംസാരിക്കവെയാണ് വാർണർ വിരമിക്കുന്ന കാര്യം വ്യക്‌തമാക്കിയത്. വരാനിരിക്കുന്ന രണ്ട് ടി-20 ലോകകപ്പുകൾക്ക് ശേഷമായിരിക്കും വിരമിക്കല്‍. ഈ വർഷം ഓസ്‌ട്രേലിയയിലും അടുത്ത വർഷം ഇന്ത്യയിലുമാണ് ടി-20 ലോകകപ്പ് നടക്കുന്നത്.

വാർണറിന്‍റെ അന്താരാഷ്‌ട്ര കരിയർ

"അന്താരാഷ്‌ട്ര ടി-20 മത്സരങ്ങളുടെ ക്രമം നോക്കിയാല്‍ തുടർച്ചയായി രണ്ട് ലോകകപ്പുകൾ വരാനുണ്ട്. കുറച്ച് വർഷങ്ങൾക്ക് ശേഷം ഞാൻ വിടപറയണ്ട ഫോർമാറ്റായിരിക്കുമിത്. മൂന്ന് ഫോർമാറ്റിലും ഒരുപോലെ കളിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. മൂന്ന് കുട്ടികളെയും ഭാര്യയെയും വീട്ടില്‍ നിർത്തികൊണ്ട് തുടർച്ചയായി യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. ഇതില്‍ നിന്നും രക്ഷ നേടാൻ ഏതെങ്കിലും ഫോർമാറ്റ് ഉപേക്ഷിക്കേണ്ടി വന്നാല്‍ അന്താരാഷ്‌ട്ര ടി-20യാകും ഞാൻ തെരഞ്ഞെടുക്കുക." വാർണർ പറഞ്ഞു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വർഷത്തെ വിലക്ക് കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തിയ വാർണർ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിന് പുറമേ മികച്ച ടി-20 താരത്തിനുള്ള പുരസ്‌കാരവും നേടി. കരിയറില്‍ 76 ടി-20 മത്സരങ്ങൾ കളിച്ച വാർണർ ഒരു സെഞ്ച്വറിയും 15 അർധ സെഞ്ച്വറിയും ഉൾപ്പെടെ 2079 റൺസാണ് സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details