ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയർ ലീഗ് 2020 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഓസ്‌ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാർണർ നയിക്കും. ഫ്രാഞ്ചൈസി അധികൃതർ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സണ്‍റൈസേഴ് ഹൈദരാബാദിനെ ഡേവിഡ് വാർണർ നയിക്കും - ഡേവിഡ് വാർണർ വാർത്ത
ഐപില്‍ 2016 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓസ്‌ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാർണറുടെ നേതൃത്വത്തില്‍ കിരീടം സ്വന്തമാക്കിയിരുന്നു.
ടീമിന്‍റെ ക്യാപ്റ്റനാകാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഫ്രാഞ്ചൈസിയുടെ ട്വീറ്റിലൂടെ ഡേവിഡ് വാർണർ പറഞ്ഞു. ഇതിനെ മഹത്തായൊരു അവസരമായി കാണുന്നു. ഈ സീസണില്‍ കപ്പുയർത്താന്‍ പരാമവധി ശ്രമിക്കും. കഴിഞ്ഞ സീസണില്‍ ടീമിന്‍റെ ക്യാപ്റ്റന്‍മാരായ കെയിന്‍ വില്യംസണിനും ഭുവനേശ്വർ കുമാറിനും നന്ദി പറയുന്നതായും ഡേവിഡ് വാർണർ പറഞ്ഞു.
നേരത്തെ 2016-സീസണില്‍ ഡേവിഡ് വാർണറുടെ നേതൃത്വത്തില്‍ ഹൈദരാബാദ് ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പന്ത് ചുരണ്ടല്‍ വിവാദത്തെ തുടർന്ന് വാർണറെ ഒരു വർഷത്തേക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കി. വിലക്കിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ഓപ്പണറെന്ന നിലയില്‍ വാർണർ നടത്തിയത്. ഐസിസിയുടെ ടെസ്റ്റ്, ഏകദിന മത്സരങ്ങളിലെ റാങ്കിങ്ങില്‍ വാർണർ ആദ്യ 10-ല്‍ ഉൾപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കെതിരായ ടി20 പരമ്പരിയില്‍ ഇന്നലെ നടന്ന അവസാന മത്സരത്തില്‍ വാർണർ 57 റണ്‍സോടെ അർദ്ധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസിസ് 3-1ന് സ്വന്തമാക്കി.