സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും താനും തമ്മിലുള്ള സാമ്യങ്ങൾ വിശദീകരിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാർണർ. ഒരു ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ കളിയോട് പ്രത്യേക അഭിനിവേശമുള്ളവരാണ് തങ്ങൾ രണ്ടുപേരുമെന്ന് വാർണർ പറഞ്ഞു. മൈതാനത്ത് എതിരാളിയേക്കാൾ ശോഭിക്കാനാണ് ഞങ്ങൾ രണ്ടുപേരും ശ്രമിക്കാറുള്ളത്. കൂടുതല്‍ റണ്‍സ് സ്വന്തമാക്കാന്‍ ശ്രമിക്കും. അവിടെയാണ് കളിയോടുള്ള താല്‍പര്യം വർദ്ധിക്കുന്നതും വാർണർ പറഞ്ഞു.
കോലിയുമായുള്ള സാമ്യങ്ങൾ ചൂണ്ടിക്കാട്ടി ഡേവിഡ് വാർണർ - ഡേവിഡ് വാർണർ വാർത്ത
ഇന്ത്യയും ഓസ്‌ട്രേലിയയും മൈതാനത്ത് നേർക്കുനേർ വരുമ്പോൾ ഉടലെടുക്കുന്ന സാഹചര്യങ്ങളെ കുറിച്ചും വാർണർ സൂചിപ്പിച്ചു.
വാർണർ, കോലി
ഇന്ത്യയും ഓസ്‌ട്രേലിയയും മൈതാനത്ത് നേർക്കുനേർ വരുമ്പോൾ ഉടലെടുക്കുന്ന സാഹചര്യങ്ങളെ കുറിച്ചും വാർണർ സൂചിപ്പിച്ചു. എതിർ ടീം അംഗങ്ങളെക്കാൾ കൂടുതല്‍ റണ്‍സ് സ്വന്തമാക്കാന്‍ മറുഭാഗത്തുള്ളവർ ശ്രമിക്കും. ഇത് ചെറിയ മത്സരങ്ങൾക്ക് കാരണമാകും. ചിലപ്പോൾ താന്‍ വിരാട് കോലിയേക്കാൾ റണ്‍സ് സ്വന്തമാക്കും. മറ്റ് ചിലപ്പോൾ പൂജാര സ്റ്റീവ് സ്‌മിത്തിനെക്കാൾ കൂടുതല്‍ റണ്‍സും സ്വന്തമാക്കും. ഇത് കളിയുടെ ഗതിവിഗതികളെ തന്നെ നിയന്ത്രിച്ചേക്കുമെന്നും വാർണർ പറയുന്നു.