ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ.വിക്കറ്റ് കീപ്പറായിട്ടാണ്ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ ഡേവിഡ് മില്ലര്‍ കളിക്കാനിറങ്ങിയത്. വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് മില്ലർ കാഴ്ച വച്ചത്. മത്സരത്തിൽ ഒരു ക്യാച്ചും ഒരു സ്റ്റമ്പിങുമായി താരം കളം നിറഞ്ഞു.
വിക്കറ്റ് കീപ്പറായി മില്ലറുടെ തകർപ്പൻ പ്രകടനം
സ്ഥിരം വിക്കറ്റ് കീപ്പറായ ക്വിന്‍റണ്‍ ഡി കോക്ക് ടീമിലുണ്ടായിരുന്നെങ്കിലും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായിട്ടാണ് ശ്രീലങ്കക്കെതിരെ കളിച്ചത്. വിക്കറ്റ് കീപ്പറായെത്തിയ മില്ലർക്ക് ആദ്യ ഓവറിൽ തന്നെ ബാറ്റ്സ്മാനെ ക്യാച്ചിലൂടെ പുറത്താക്കാനായി.
സ്ഥിരം വിക്കറ്റ് കീപ്പറായ ക്വിന്‍റണ്‍ ഡി കോക്ക് ടീമിലുണ്ടായിരുന്നെങ്കിലും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായിട്ടാണ് ശ്രീലങ്കക്കതിരെ കളിച്ചത്. വിക്കറ്റ് കീപ്പറായെത്തിയ മില്ലർക്ക് ആദ്യ ഓവറിൽ തന്നെ ബാറ്റ്സ്മാനെ ക്യാച്ചിലൂടെ പുറത്താക്കാനായി. ഡെയില്‍ സ്റ്റെയിനെറിഞ്ഞ ആദ്യ ഓവറില്‍ നിറോഷന്‍ ഡിക്ക്വെല്ലയാണ് മില്ലറിന് ക്യാച്ച് നൽകി പുറത്തുപോയത്. ഇമ്രാന്‍ താഹിര്‍ എറിഞ്ഞ പതിമൂന്നാം ഓവറിൽ സ്റ്റമ്പിങിലൂടെ കാമിന്ദു മെന്‍ഡിസിനെ മില്ലർ പുറത്താക്കി. താഹിന്‍റെ പന്തുകൾ ജഡ്ജ് ചെയ്യുന്നതില്‍ മില്ലര്‍ കാണിച്ച മികവാണ് ശ്രദ്ധേയമായത്. പ്രധാന വിക്കറ്റ് കീപ്പറായ ഡികോക്ക് പോലും പ്രയാസപ്പെടുന്ന സാഹചര്യങ്ങളിലാണ് മില്ലര്‍ മികവ് പുലര്‍ത്തിയത്.