ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ മകൾ പ്രതികരിച്ചിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയുടെ ട്വീറ്റ്. മകൾ ചെറുപ്പമാണെന്നും രാഷ്‌ട്രീയത്തെ കുറിച്ച് അറിയില്ലെന്നും അവളെ വെറുതെ വിടണമെന്നും ട്വിറ്ററിലൂടെ ആവശ്യപെടുന്നു.
പൗരത്വ ഭേദഗതി; പോസ്‌റ്റ് മകളുടേതല്ലെന്ന് ഗാംഗുലി - ganguly twitter news
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മകൾ ഇന്‍സ്‌റ്റഗ്രാമിലൂടെ പ്രതികരിച്ചിട്ടില്ലെന്ന് സൗരവ് ഗാംഗുലി
ഗാംഗുലി
കഴിഞ്ഞ ദിവസം 18 വയസുള്ള സനയെന്ന പെണ്‍കുട്ടിയുടെ പേരിലുള്ള ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലെ പോസ്‌റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഖുഷ്വന്ത് സിങ് എഴുതിയ ‘ദി എന്‍ഡ് ഓഫ് ഇന്ത്യ’യുടെ ഒരു ഭാഗം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി ഗാംഗുലിയുടെ മകൾ പോസ്‌റ്റ് ചെയ്തതായാണ് വാർത്ത വന്നത്. ഇതാണ് ഗാഗുലി നിഷേധിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം രൂക്ഷമാകുമ്പോഴാണ് മകളുടെ പേരില്‍ വന്ന വാർത്ത നിഷേധിച്ച് ഗാംഗുലി രംഗത്ത് വന്നിരിക്കുന്നത്.